Pegasus row: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണം, NDAയ്ക്ക് തലവേദനയായി JD(U)

  NDAയ്ക്ക്  തലവേദനയായി JD(U)... പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  JD(U) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്.

Written by - Zee Malayalam News Desk | Last Updated : Aug 2, 2021, 07:34 PM IST
  • പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് JD(U) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്.
  • പ്രതിപക്ഷത്തിന്‍റെ ആവശ്യം മാനിക്കണമെന്നും വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
Pegasus row: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം വേണം, NDAയ്ക്ക്  തലവേദനയായി JD(U)

Patna:  NDAയ്ക്ക്  തലവേദനയായി JD(U)... പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്  JD(U) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രംഗത്ത്.

പ്രതിപക്ഷത്തിന്‍റെ ആവശ്യം മാനിക്കണമെന്നും  വിഷയം സഭയില്‍ ചര്‍ച്ച ചെയ്യണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഏറെ വിവാദമായ പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുന്ന ആദ്യ  NDA സഖ്യകക്ഷിയാണ്  JD(U).

'പെഗാസസ്  വിവാദത്തില്‍  (Pegasus row) അന്വേഷണം ആവശ്യമാണ്.  ഇത്തരം കാര്യങ്ങള്‍ ഒരിയ്ക്കലും   ജനങ്ങളെ ശല്യപ്പെടുത്തുന്നത് ആവരുത്.  എല്ലാം വിശദമായി   പരസ്യമാക്കണം. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച്‌ ദിവസങ്ങളായി കേള്‍ക്കുന്നു,  മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. സഭയിലും വിഷയം ചര്‍ച്ച  ചെയ്യണം. 
പ്രതിപക്ഷത്തിന്‍റെ ആവശ്യം മാനിക്കണം', നിതീഷ് കുമാര്‍  (Bihar CM Nitish Kumar) പറഞ്ഞു.

അതേസമയം  പാര്‍ലമെന്‍റ് മണ്‍സൂണ്‍  സമ്മേളനം ആരംഭിച്ചത് മുതല്‍ പെഗാസസ് വിഷയത്തില്‍ ചര്‍ച്ചയും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. എന്നാല്‍,  കേന്ദ്രം അന്വേഷണത്തിന് ഇതുവരെ തയാറായിട്ടില്ല. ആ അവസരത്തിലാണ് NDA യുടെ സഖ്യ കക്ഷിയായ   JD(U) വിന്‍റെ നേതാവ് നിതീഷ് കുമാര്‍  ഫോണ്‍ ചോര്‍ത്തല്‍ വിവാദം അന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തുന്നത്‌.

ഫ്രാന്‍സ്,  ഇസ്രയേല്‍ , ഹംഗറി, മൊറോകോ  തുടങ്ങിയ  ഫോണ്‍ ചോര്‍ത്തല്‍ നടന്നുവെന്ന് ആരോപണമുയര്‍ന്ന രാജ്യങ്ങള്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Also read: Pegasus Spyware : എന്താണ് പെഗാസസ്? പെഗാസസ് സ്പൈവെയറിനെ കുറിച്ച് അറിയേണ്ടതെല്ലാം

പെഗാസസ്   വിവാദത്തില്‍ സ്വതന്ത്ര അന്വേഷണമാവശ്യപ്പെടുന്ന ഹര്‍ജികള്‍ വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്   സഖ്യകക്ഷിയായ ജെഡിയുവും അന്വേഷണമാവശ്യപ്പെട്ടത്.  ഇതോടെ വിഷയത്തില്‍  സര്‍ക്കാരിന് നേരെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയാണ്  

ഇസ്രാഈല്‍ നിര്‍മിത ചാര സോഫ്റ്റ് വെയറായ പെഗാസസിലൂടെ പ്രതിപക്ഷ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പെടെയുള്ള പ്രമുഖരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് നേരത്തെ ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിരുന്നത്.

Also Read: Pegasus spyware Latest News: ഫോണിലെത്തിയാൽ പിന്നെയൊന്നും ബാക്കി കാണില്ല, ചോര പൊടിയാത്ത യുദ്ധങ്ങൾക്ക് രാജ്യങ്ങൾ സ്വരുക്കൂട്ടുന്ന പെഗാസസ്

ഇസ്രയേല്‍ പ്രതിരോധ കമ്പനിയായ  NSO യുടെ ചാര സോഫ്റ്റ് വെയറായ പെഗാസസ്‌ ഉപയോഗിച്ച്‌ വിവിധ രാജ്യങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും ആക്‌ടിവിസ്‌റ്റുകളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയുമടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News