Assembly Elections 2024 Results Live Updates: രാജ്യം ഉറ്റുനോക്കുന്ന മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് വോട്ടെണ്ണല്‍ ഇന്ന് നടക്കും. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലും, ജാര്‍ഖണ്ഡിൽ 81 സീറ്റുകളിലേക്കുമുള്ള എംഎല്‍എമാരെ ഇന്ന് മണിക്കൂറുകൾക്കുള്ളിൽ തിരഞ്ഞെടുക്കും. മഹാരാഷ്ട്രയില്‍ ഇത്തവണ 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.
ഇതൊരു കുറഞ്ഞ കണക്കാണെങ്കിലും, കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടയില്‍ മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണെന്നത് ശ്രദ്ധേയം. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61.4% ആയിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. അതേ വര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 61.39% ആയിരുന്നു പോളിങ്.
ജാര്‍ഖണ്ഡില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത് എന്‍ഡിഎ മുന്നേറ്റമാണ്. എക്സിറ്റ് പോളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 45 മുതല്‍ 50 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
പാലക്കാട്, ചേലക്കര മണ്ഡലങ്ങൾക്ക് പുറമേ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളിലെ 14 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം...