Srinagar: ലഷ്‌കർ ഇ തയ്‌ബ (Lashkar-e-Taiba ) തീവ്രവാദി (Terrorist) നദീം അബ്രാർ, മറ്റൊരു പാകിസ്താനി സ്വദേശിയും അറസ്റ്റ് ചെയ്‌ത് ഒരു ദിവസത്തിന് ശേഷം കൊല്ലപ്പെട്ടു. ചൊവ്വാഴ്ച്ച നഗരത്തിലെ പരിംപോരാ പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട നദീം അബ്രാർ നിരവധി കൊലപാതക കേസുകളിലെയും പ്രതിയാണ്.
In the ensuing gunfire, the foreign terrorist who fired from inside the house was neutralised & Abrar also got killed. Two AK-47 rifles were recovered from the site. Terrorist Abrar was involved in several killings of security forces & civilians: IGP Kashmir Vijay Kumar
— ANI (@ANI) June 29, 2021
തിങ്കളാഴ്ച്ച പരിംപോരാ പ്രദേശത്ത് നടത്തിയ വാഹന പരിശോധനകൾക്കിടയിലാണ് നദീം അബ്രാർ പിടിയിലായത്. തുടർന്ന് ചോദ്യം ചെയ്യലും ആരംഭിച്ചിരുന്നുവെന്ന് പോലീസ് (Police) വക്താവ് അറിയിച്ചിട്ടുണ്ട്. കൂടാതെ മാലൂറ മാർക്കറ്റിന് സമീപം പ്രതി AK-47 തോക്കുകൾ ഒളിപ്പിച്ച സ്ഥലം പറഞ്ഞെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
ഹൈവേയിൽ ആക്രമണം നടത്താനുള്ള സാധ്യതയുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെ തുടർന്ന് ഹൈവേയിലും വിവിധ ചെക്ക് പോസ്റ്റുകളിലും സുരക്ഷാ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഹൈവേയിൽ സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിപ്പിച്ചിട്ടുണ്ട്.
ആയുധം ഒളിപ്പിച്ച സ്ഥലത്തേക്ക് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർ പോയിരുന്നു. വീട്ടിൽ പ്രവേശിക്കാൻ തുടങ്ങുമ്പോൾ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിലാണ് നദീം അബ്രാർ കൊല്ലപ്പെട്ടത് . കൂടാതെ സംഭവ സ്ഥലത്ത് നിന്ന് 2 എകെ 47 തോക്കുകളും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA