ലഖ്നൗ: ലഖിംപൂർ ഖേരി സംഭവം ആസൂത്രിതമെന്ന് പ്രത്യേക അന്വേഷണ സംഘം. സംഭവത്തിൽ ഗൂഢാലോചന നടന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷക സമത്തിനിടയിലേക്ക് മന്ത്രിയുടെ മകൻ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം പാഞ്ഞുകയറി കർഷകർ മരിച്ച സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Investigation team probing Lakhimpur Kheri violence says the incident was as per a "pre-planned conspiracy" which led to death of 5 people and left several injured
(file photo) pic.twitter.com/oAjYLQwF3V
— ANI UP (@ANINewsUP) December 14, 2021
സംഭവത്തിൽ കുറ്റാരോപിതരായ 13 പേർക്കെതിരെ കൊലക്കുറ്റത്തിനുള്ള വകുപ്പുകൾ കൂടി ചുമത്തണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഒക്ടോബർ മൂന്നിനാണ് ലഖിംപൂർ ഖേരിയിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹന വ്യൂഹം കർഷക പ്രതിഷേധത്തിനിടയിലേക്ക് ഇടിച്ചുകയറിയത്. നാല് കർഷകർ അടക്കം എട്ട് പേരാണ് സംഭവത്തിൽ മരിച്ചത്.
ALSO READ: Jammu Kashmir | ജമ്മു കശ്മീരിൽ പോലീസ് ബസിന് നേരെ ഭീകരാക്രമണം; രണ്ട് പോലീസുകാർ വീരമൃത്യു വരിച്ചു
ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 279-ന് പകരം 307 (കൊലപാതകശ്രമം), 326 (അപകടകരമായ ആയുധങ്ങളോ മാർഗങ്ങളോ ഉപയോഗിച്ച് സ്വമേധയാ ഗുരുതരമായ പരിക്കേൽപ്പിക്കുക), 34 (പൊതു ഉദ്ദേശ്യം മുൻനിർത്തി നിരവധി ആളുകൾ ചെയ്ത പ്രവൃത്തികൾ) എന്നിവ ചേർക്കണമെന്ന് അന്വേഷണ സംഘം കോടതിയിൽ നൽകിയ അപേക്ഷയിൽ വ്യക്തമാക്കി. ആശിഷ് മിശ്ര, ലുവ്കുഷ്, ആശിഷ് പാണ്ഡെ, ശേഖർ ഭാരതി, അങ്കിത് ദാസ്, ലത്തീഫ്, ശിശുപാൽ, നന്ദൻ സിംഗ്, സത്യം ത്രിപാഠി, സുമിത് ജയ്‌സ്വാൾ, ധർമേന്ദ്ര ബഞ്ചാര, റിങ്കു റാണ, ഉല്ലാസ് ത്രിവേദി എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്.
ലഖിംപൂർ ഖേരി ജില്ലാ ജയിലിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. അതേസമയം, ആശിഷ് മിശ്രയുടെ ജാമ്യാപേക്ഷയിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് സംസ്ഥാന സർക്കാരിന് രണ്ടാഴ്ചത്തെ സമയം നൽകി. കേസിന്റെ വാദം കേൾക്കുന്നതിനിടെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ വിനോദ് ഷാഹിയാണ് അന്വേഷണത്തെക്കുറിച്ച് കോടതിയെ അറിയിച്ചത്. നിരവധി സാക്ഷികളുടെ മൊഴി ഇനിയും രേഖപ്പെടുത്താനുണ്ടെന്ന് ഷാഹി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...