Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

നിവിൽ 15 മീറ്റർ അകലത്തിൽ ഉപ​ഗ്രഹങ്ങളെ എത്തിച്ചിരിക്കുകയാണ്. ഡോക്കിങ്ങ് പരീക്ഷണം എപ്പോഴെന്ന് അറിയിച്ചിട്ടില്ല.  

Written by - Zee Malayalam News Desk | Last Updated : Jan 12, 2025, 07:54 AM IST
  • 230 മീറ്റ‌ർ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെ 30 മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് കൊണ്ടുവന്നത്. ഉ
  • പഗ്രഹങ്ങള്‍ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്.
Isro SpaDeX: ഉപ​ഗ്രഹങ്ങൾ 15 മീറ്റർ അകലത്തിൽ; ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ

ബെം​ഗളൂരു: ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം അവസാനഘട്ടത്തിലെത്തി. രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വച്ച് കൂട്ടിച്ചേർക്കുന്ന ദൗത്യമാണിത്. 15 മീറ്റർ അകലത്തിലാണ് ഇപ്പോൾ ഉപ​ഗ്രഹങ്ങളുള്ളത്. ഉപ​ഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടന്നതായും ഐഎസ്ആർഒ അറിയിച്ചു. ഇനി ഇവയെ പത്ത് മീറ്റർ അകലത്തിലേക്ക് കൊണ്ടുവരും. ഐഎസ്ആ‌ർഒയുടെ ബെംഗളൂരുവിലെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ് വര്‍ക്കിൽ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്. 

230 മീറ്റ‌ർ അകലത്തിലുണ്ടായിരുന്ന ഉപഗ്രഹങ്ങളെ 30 മീറ്റർ അകലത്തിലേക്ക് എത്തിച്ചശേഷമാണ് പിന്നീട് 15 മീറ്ററിലേക്ക് കൊണ്ടുവന്നത്. ഉപഗ്രഹങ്ങള്‍ ഏറ്റവും അടുത്ത നിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും ഐഎസ്ആര്‍ഒ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം ഉപ​ഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ‘ഡോക്കിങ്’ പരീക്ഷണത്തിന്റെ തിയതിയും സമയവും ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

 

പേടകങ്ങളെ ബഹിരാകാശത്തുവച്ചു കൂട്ടിച്ചേർക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും

Trending News