Road Safety Rules: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഭൂരിഭാഗം ഇന്ത്യക്കാരും വീഴ്ച വരുത്തുന്നു, നിതിൻ ഗഡ്കരി

Road Safety Rules:  റോഡ്‌ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായി  ഡിജിറ്റൽ പരീക്ഷകൾ ഉടൻ ആരംഭിക്കുമെന്നും ഇതിന് ശേഷമാകും പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക എന്നും ഗഡ്കരി അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 01:42 PM IST
  • ഇന്ത്യയിലെ റോഡപകടങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. രാജ്യത്ത് പ്രതിവർഷം 5 ലക്ഷം റോഡപകടങ്ങൾ ഉണ്ടാകുമ്പോൾ 1.5 ലക്ഷം പേരാണ് ഇത്തരം അപകടങ്ങളില്‍ മരണമടയുന്നത്.
Road Safety Rules: റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഭൂരിഭാഗം ഇന്ത്യക്കാരും വീഴ്ച വരുത്തുന്നു, നിതിൻ ഗഡ്കരി

New Delhi: ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ ഗൗരവമുള്ളവരല്ലെന്നും ഈ മനസ്ഥിതിയും ചിന്താഗതിയും മാറിയില്ലെങ്കിൽ റോഡപകടങ്ങള്‍ കുറയ്ക്കാൻ ബുദ്ധിമുട്ടാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാജ്യത്ത് റോഡപകടങ്ങളില്‍ ഉണ്ടായ വര്‍ദ്ധന ചൂണ്ടിക്കാട്ടിയായിരുന്നു ഗഡ്കരിയുടെ ഈ വിമര്‍ശനം. 

Also Read:  Weekly Predictions: ഇടവം, ധനു രാശിക്കാർക്ക് ഈ ആഴ്ച ഭാഗ്യോദയം, ലക്ഷ്മി ദേവി സമ്പത്ത് വര്‍ഷിക്കും

രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം ഞെട്ടിക്കുന്നതാണ്. ഇന്ത്യയിൽ പ്രതിവർഷം 5 ലക്ഷം റോഡപകടങ്ങൾ ഉണ്ടാകുമ്പോൾ 1.5 ലക്ഷം പേരാണ് ഇത്തരം അപകടങ്ങളില്‍ മരണമടയുന്നത് എന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. 

Also Read:  Kattappana Anumol Murder Update: അനുമോളെ കൊലപ്പെടുത്തിയത് കഴുത്തില്‍ ഷാള്‍ കുരുക്കി, ബ്രിജേഷ് മദ്യപാനി, കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുമ്പോള്‍...  

"ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളും റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കുന്നതിൽ ഗൗരവമുള്ളവരല്ല, അവരുടെ മാനസികാവസ്ഥയും മനോഭാവവും മാറുന്നില്ലെങ്കിൽ, രാജ്യത്തെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുക എന്നത് ബുദ്ധിമുട്ടാണ്," അദ്ദേഹം പറഞ്ഞു.

ലാൻഡ് ഡിസിപ്ലിൻ ഡ്രൈവർമാരെ പിന്തുടരേണ്ടതിന്‍റെ ആവശ്യകതയും ഗഡ്കരി ഊന്നിപ്പറഞ്ഞു. റോഡ്‌ നിയമങ്ങള്‍ പരിഷ്ക്കരിക്കുന്നതിനൊപ്പം ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കായി തന്‍റെ  മന്ത്രാലയം ഡിജിറ്റൽ പരീക്ഷകൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിജിറ്റൽ പരീക്ഷയ്ക്ക് ശേഷമാകും പ്രായോഗിക ഡ്രൈവിംഗ് ടെസ്റ്റ് നടത്തുക എന്നും ഗഡ്കരി അറിയിച്ചു. ഇന്ത്യയിൽ നിലവില്‍  22 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

എക്‌സ്പ്രസ് വേകളിലും ഹൈവേകളിലും പരമാവധി വേഗപരിധി വര്‍ദ്ധിപ്പിക്കുന്നതിനെ അനുകൂലിക്കുന്നതായും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനായി മാർച്ച് 28ന് സംസ്ഥാന ഗതാഗത മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. എക്‌സ്പ്രസ് വേകളിലെ കാറുകളുടെ നിലവിലെ പരമാവധി വേഗത മണിക്കൂറിൽ 120 കിലോമീറ്ററാണ്. ദേശീയപാതകളിൽ പരമാവധി വേഗപരിധി 100 കിലോമീറ്ററാണ്.

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ മേല്‍നോട്ടത്തില്‍ രാജ്യത്തെ റോഡ്‌, ഹൈവേകളുടെ നിര്‍മ്മാണം വളരെ വേഗത്തിലാണ്  നടക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള സാങ്കേതിക വിദ്യകള്‍ പിന്തുടര്‍ന്നുള്ള റോഡ്‌,  ഹൈവേ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News