Post Office Saving Schemes: പോസ്റ്റോഫീസിലെ അക്കൗണ്ട് ഉടമകൾക്ക് നിരവധി നിയമങ്ങൾ മാറ്റിക്കൊണ്ട് ഇന്ത്യൻ പോസ്റ്റ് ആശ്വാസം നൽകിയിരിക്കുകയാണ്. പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ (Post office savings schemes) പണം പിൻവലിക്കാനുള്ള പരിധി Indian Post വർദ്ധിപ്പിച്ചു.
ഇങ്ങനെ ചെയ്യുന്നതിലൂടെ പോസ്റ്റ് ഓഫീസ് (Post Office) സേവിംഗ്സ് സ്കീമുകൾക്ക് (Post office savings schemes) ബാങ്കുകളുമായി മത്സരിക്കാൻ കഴിയുമെന്നും പോസ്റ്റ് ഓഫീസ് നിക്ഷേപം ദീർഘകാലത്തേക്ക് വർദ്ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
ഒരു ദിവസം 20,000 രൂപ പിൻവലിക്കാൻ കഴിയും
റൂറൽ പോസ്റ്റൽ സർവീസിന്റെ ബ്രാഞ്ചിൽ അക്കൗണ്ട് ഉടമകൾക്ക് ഇപ്പോൾ ഒരു ദിവസം 20,000 രൂപ പിൻവലിക്കാം, നേരത്തെ ഈ പരിധി 5,000 രൂപയായിരുന്നു. ഇതുകൂടാതെ, ഒരു ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററും (BPM) ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് 50,000 രൂപയിൽ കൂടുതൽ പണമിടപാട് സ്വീകരിക്കില്ല. ഇതിനർത്ഥം 50,000 രൂപയിൽ കൂടുതൽ പണമിടപാട് ഒരു ദിവസത്തിൽ ഒരു അക്കൗണ്ടിൽ ചെയ്യാൻ കഴിയില്ലയെന്നാണ്.
Also Read: Post Office ൽ മികച്ച സ്കീം, നിക്ഷേപത്തിൽ നിന്നും ലഭിക്കും പ്രതിമാസം 4950 രൂപ
PPF, KVP, NSC എന്നിവയുടെ നിയമങ്ങൾ മാറി
പുതിയ നിയമങ്ങൾ അനുസരിച്ച് സേവിംഗ്സ് അക്കൗണ്ടിനുപുറമെ, ഇപ്പോൾ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), പ്രതിമാസ വരുമാന പദ്ധതി (MIS), കിസാൻ വികാസ് പത്ര (KVP), ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC) സ്കീമുകളിൽ ഫോം വഴി സ്വീകാര്യത അല്ലെങ്കിൽ പിൻവലിക്കൽ നടത്താം.
മിനിമം ബാലൻസ് എത്ര പ്രധാനമാണ്?
പോസ്റ്റോഫീസ് സേവിംഗ് സ്കീമിൽ നിങ്ങൾക്ക് 4% വാർഷിക പലിശ ലഭിക്കും. പോസ്റ്റോഫീസിൽ തുറന്നിരിക്കുന്ന സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങളുടെ അക്കൗണ്ടിൽ 500 രൂപയിൽ കുറവാണ് ബാലൻസ് എങ്കിൽ 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കുറയ്ക്കും.
Also Read: Pan Card മുതൽ Driving Licence വരെ ഇനി പോസ്റ്റ് ഓഫീസ് വഴി അപേക്ഷിക്കാം..!
പോസ്റ്റ് ഓഫീസ് പദ്ധതികൾ
- പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
- 5 വർഷത്തെ പോസ്റ്റ് ഓഫീസ് RD അക്കൗണ്ട്
- പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ അക്കൗണ്ട്
- പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്
- സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം
- 15 വർഷത്തെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്
- സുകന്യ സമൃദ്ധി അക്കൗണ്ട്
- ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ്
- കിസാൻ വികാസ് പത്ര
പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിലെ പലിശ
പ്ലാൻ പലിശ (ശതമാനം / വാർഷികം)
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് 4.0
1 വർഷത്തെ ടിഡി അക്കൗണ്ട് 5.5
Also Read: Post office ന്റെ ഈ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും, അഞ്ച് വർഷത്തിനുള്ളിൽ 14 ലക്ഷം രൂപ ലഭിക്കും..!
2 വർഷത്തെ ടിഡി അക്കൗണ്ട് 5.5
5 വർഷത്തെ ടിഡി അക്കൗണ്ട് 6.7
5 വർഷത്തെ RD 5.8
സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 7.4
പിപിഎഫ് 7.1
കിസാൻ വികാസ് പത്ര 6.9
സുകന്യ സമൃദ്ധി അക്കൗണ്ട് 7.6
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...