ന്യൂഡൽഹി: രാജ്യത്തെ കോവിഡ് (Covid19) പ്രതിരോധം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ഇന്ന് നടക്കും. ഒാരോ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ. യോഗം വിലയിരുത്തും. അതേസമയം വിഷയത്തിൽ കൂടുതൽ നടപടികൾ
വിവിധ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ യോഗത്തിൽ വിലയിരുത്തും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി (PM Modi) നേരിട്ട് തന്നെ സംസാരിക്കും. രാജ്യത്ത് 18 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നാളെ തുടങ്ങാനിരിക്കെയാണ് യോഗം എന്നത് നിർണ്ണായകമാണ്. വാക്സിന്റെ ലഭ്യതയും പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ധരിപ്പിക്കും.
ALSO READ : സൈനിക ആശുപത്രികൾ സാധാരണക്കാർക്കും; സൈന്യം താൽകാലിക ആശുപത്രികൾ സ്ഥാപിക്കുമെന്നും കരസേന മേധാവി
നിലവിലെ കണക്ക് പ്രകാരം ഉത്തർ പ്രദേശിലാണ് വാക്സിൻ സ്റ്റോക്ക് ഏറ്റവുമധികമുള്ളത്. ലഭിച്ച വാക്സിനിൽ തമിഴ്നാടാണ് ഏറ്റവുമധികം പാഴാക്കിയത്. എന്നാൽ ഒറ്റ ഡോസുപോലും കളയാതെ കേരളമാണ് വാക്സിനേഷൻ പൂർത്തിയാക്കിയത്. ഇത് കൊണ്ട് തന്നെ കേരളത്തിൽ വാക്സിനേഷന് വാക്സിൻ ആവശ്യത്തിനില്ലാത്ത സാഹചര്യമാണ്.
ALSO READ : വാക്സിന്റെ വില കുറഞ്ഞേക്കും; ജിഎസ്ടി ഒഴിവാക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം
ഗുരുതരമായി രോഗം ബാധിച്ചവർക്കുള്ള ചികിത്സാ സംവിധാനങ്ങളാണ് പ്രധാനമായും അവലോകനം ചെയ്യുക. ഓക്സിജൻ പ്രതിസന്ധിപരിഹരിക്കുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതിയും സ്ഥിതിഗതികൾ പരിശോധിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി നേരിട്ട് അവലോകനം നടത്തുന്നത്. രണ്ടു ദിവസമായി ലോകരാജ്യങ്ങളിൽ നിന്ന് വൻതോതിലുള്ള സഹായമാണ് ഇന്ത്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓക്സിജനും വെന്റിലേറ്ററുകളും എത്തിക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...