ചെറിയ പനിയുണ്ട്, സ്വയം നിരീക്ഷണത്തിൽ; സോണിയ ​ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുമെന്ന് കോൺ​ഗ്രസ്

നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇഡിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ എട്ടിനാണ് സോണിയ ​ഗാന്ധിയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 03:04 PM IST
  • സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പടെയുള്ള പ്രമുഖ പാർട്ടി നേതാക്കൾക്ക് കോവിഡ് ബാധിച്ചതായാണ് വിവരം.
  • നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
  • രാഹുലിനോട് ജൂൺ രണ്ടിന് ഹാജരാകാൻ ആയിരുന്നു നിർദേശം നൽകിയിരുന്നത്.
ചെറിയ പനിയുണ്ട്, സ്വയം നിരീക്ഷണത്തിൽ; സോണിയ ​ഗാന്ധി ഇഡിക്ക് മുൻപിൽ ഹാജരാകുമെന്ന് കോൺ​ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസിൽ ഇഡിക്ക് മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ എട്ടിനാണ് സോണിയ ​ഗാന്ധിയോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എൻഫോഴ്മെന്റിന് മുൻപിൽ സോണിയ ​ഗാന്ധി ഹാജരാകുമെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല അറിയിച്ചു.

സോണിയ ​ഗാന്ധി കഴിഞ്ഞ ആഴ്ച കോൺ​ഗ്രസ് നേതാക്കളുമായും പ്രവർത്തകരുമായും കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ഇവരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ വൈകിട്ടോടെ സോണിയ ​ഗാന്ധിക്കും ചില കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. അവർക്ക് ചെറിയ പനിയുണ്ട്. കോവിഡ് ലക്ഷണമുള്ളതിനാൽ ഐസൊലേഷനിലാണ്. വൈദ്യ പരിചരണത്തിലാണെന്നും സുർജേവാല ട്വീറ്റ് ചെയ്തു.

Also Read: National Herald Case : രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും ഇഡി നോട്ടീസ്

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഉൾപ്പടെയുള്ള പ്രമുഖ പാർട്ടി നേതാക്കൾക്ക് കോവിഡ് ബാധിച്ചതായാണ് വിവരം. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. രാഹുലിനോട് ജൂൺ രണ്ടിന് ഹാജരാകാൻ ആയിരുന്നു നിർദേശം നൽകിയിരുന്നത്. എന്നാൽ വിദേശത്ത് ആയതിനാൽ ഹാജരാകുന്നതിലുള്ള അസൗകര്യം അറിയിച്ചിട്ടുണ്ട്. ജൂൺ 5 ന് ശേഷമുള്ള തീയതി തേടിയിട്ടുണ്ട്.

അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) യം​ഗ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തതില്‍ ചതി, ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയവ നടന്നുവെന്നാണ് കേസ്. എന്നാൽ പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്തുതീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായതെന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News