Bank FD New Interest Rates: പുതു വര്‍ഷത്തില്‍ ബാങ്ക് ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത....!! രാജ്യത്തെ രണ്ട് വലിയ സകാര്യ ബാങ്കുകള്‍ Fixed Deposit പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു.
പ്രമുഖ ബാങ്കുകളായ എച്ച്‌ഡിഎഫ്‌സി (HDFC Bank), ഐസിഐസിഐ (ICICI Bank) എന്നിവയാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. ഈ രണ്ട് ബാങ്കുകളില്‍ നിങ്ങള്‍ക്ക് FD ഉണ്ടെങ്കില്‍ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് ഉയർന്ന റിട്ടേൺ ലഭിക്കും
HDFC ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ ഇപ്രകാരമാണ്
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, HDFC ബാങ്ക് 2.50% മുതൽ 5.50% വരെ പലിശ നൽകുന്നു. മുതിർന്നവർക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ നിന്ന് 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള FDകളിൽ 3% മുതൽ 6.25 ശതമാനം വരെ പലിശ നിരക്ക് ലഭിക്കും.
7 - 14 ദിവസം 2.50% ; 15 - 29 ദിവസം 2.50%
30 - 45 ദിവസം 3%; 61 - 90 ദിവസം 3%
91 ദിവസം - 6 മാസം 3.5%; 6 മാസം 1 ദിവസം - 9 മാസം 4.4%
9 മാസം 1 ദിവസം < 1 വർഷം 4.4%;1 വർഷം - 4.9%
1 വർഷം 1 ദിവസം - 2 വർഷം 4.9%; 2 വർഷം 1 ദിവസം - 3 വർഷം 5.15%
3 വർഷം 1 ദിവസം- 5 വർഷം 5.30%; 5 വർഷം 1 ദിവസം - 10 വർഷം 5.50%
ICICI ബാങ്ക് നല്‍കുന്ന ഏറ്റവും പുതിയ FD പലിശ നിരക്കുകൾ
7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക്, ഐസിഐസിഐ ബാങ്ക് (ICICI Bank) 2.5% മുതൽ 5.50% വരെ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിർന്നവർക്ക് സാധാരണക്കാരെക്കാള്‍ 50 ബേസിസ് പോയിന്റ് (ബിപിഎസ്) ഉയർന്ന പലിശ നിരക്ക് നൽകുന്നത് തുടരും.
7 ദിവസം മുതൽ 14 ദിവസം വരെ - 2.50%; 15 ദിവസം മുതൽ 29 ദിവസം വരെ - 2.50%
30 ദിവസം മുതൽ 45 ദിവസം വരെ - 3%; 46 ദിവസം മുതൽ 60 ദിവസം വരെ - 3%
61 ദിവസം മുതൽ 90 ദിവസം വരെ - 3%; 91 ദിവസം മുതൽ 120 ദിവസം വരെ - 3.5%
121 ദിവസം മുതൽ 184 ദിവസം വരെ - 3.5%; 185 ദിവസം മുതൽ 210 ദിവസം വരെ - 4.40%
211 ദിവസം മുതൽ 270 ദിവസം വരെ - 4.40%; 271 ദിവസം മുതൽ 289 ദിവസം വരെ - 4.40%
290 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ - 4.40%; 1 വർഷം മുതൽ 389 ദിവസം വരെ - 4.9%
390 ദിവസം മുതൽ 18 മാസം വരെ - 4.9%; 18 മാസം ദിവസം മുതൽ 2 വർഷം വരെ - 5%
2 വർഷം 1 ദിവസം മുതൽ 3 വർഷം വരെ - 5.15%; 3 വർഷം 1 ദിവസം മുതൽ 5 വർഷം വരെ - 5.35%
5 വർഷം 1 ദിവസം മുതൽ 10 വർഷം വരെ - 5.50%
സ്ഥിരനിക്ഷേപം (Fixed Deposit) മുതിർന്ന പൗരന്മാര്‍ മാത്രമല്ല, ഉറപ്പുള്ള വരുമാനം തേടുന്ന എല്ലാവരും സ്ഥിര നിക്ഷേപ പദ്ധതികള്‍ ഇഷ്ടപ്പെടുന്നു. പണം നഷ്ടപ്പെടാനുള്ള സാധ്യത കുറവും, നിശ്ചിത പലിശ നിക്ഷേപത്തിന് ലഭിക്കും എന്നതുമാണ് സ്ഥിര നിക്ഷേപ [പദ്ധതികള്‍ക്ക് ആളുകള്‍ ഇന്നും താത്പര്യം കാട്ടുവാന്‍ കാരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...