അഹമ്മദാബാദ്: റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ദേഹത്തേക്ക് ട്രക്ക് പാഞ്ഞുകയറി 15 പേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിന് സമീപം കൊസാംബയിലാണ് (Kosamba) രാജ്യത്തെ നടുക്കുന്ന അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്നുമുള്ള തൊഴിലാളികളാണ് മരണമടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. രാജസ്ഥാനിലെ ബനസ്വാഡ സ്വദേശികളാണ് (Banswada Natives) മരണമടഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് (Ashok Gehlot) അനുശോചനം അറിയിച്ചു.
Deeply saddened to know many labourers from Banswara, Rajasthan have lost lives after a truck ran over them as they were sleeping near road in Surat. My heartfelt condolences to bereaved families & prayers for speedy recovery of the injured: Rajasthan CM Ashok Gehlot
(File pic) https://t.co/pxIfhczGgR pic.twitter.com/F57CgTCkBs
— ANI (@ANI) January 19, 2021
കൊസാംബയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയില്‍ വച്ച് ട്രക്കും ട്രാക്ടറും തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് റോഡരികില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്നുമാണ് സൂറത്ത് പൊലീസ് (Surat Police) അറിയിച്ചത്.
Also Read: Farmers Protest: കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ നടത്താനിരുന്ന ചർച്ച നാളത്തേയ്ക്ക് മാറ്റി
ഇവിടെ പതിനെട്ടു പേരാണ് ഉറങ്ങിക്കിടന്നിരുന്നത്. അതിൽ പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
Ex-gratia of Rs 2 lakhs each from PMNRF (Prime Minister's National Relief Fund) would be given to the next of kin of those who have lost their lives due to the accident in Surat. Rs 50,000 each would be given to those injured: Prime Minister's Office (PMO) https://t.co/Qp7V0lYKss
— ANI (@ANI) January 19, 2021
ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഇപ്പോള്‍ അതിശൈത്യത്തിന്റെ പിടിയിലാണ്. പുലര്‍ച്ചെ വാഹനമോടിച്ച ഡ്രൈവര്‍ക്ക് കനത്ത മഞ്ഞു വീഴ്ച കാരണം സംഭവിച്ച അപകടമാകാമെന്നാണ് പ്രാഥമിക നിഗമനം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.