ക്രിമിയൻ കോംഗോ ഹെമറേജിക് ഫീവർ അല്ലെങ്കിൽ കോംഗോ പനി. കേരളത്തിൽ അത്ര പരിചയമില്ലാത്ത പനിയാണിത്. 30 ശതമാനം വരെ മരണ സാധ്യത ഉണ്ടാക്കുന്ന ജന്തുജന്യ രോഗമാണിത്. മൃഗങ്ങളിലും പക്ഷികളിലും കാണപ്പെടുന്ന ഏഴ് ജനുസുകളിൽപ്പെട്ട 31ഓളം ചെള്ളുകളിൽ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടരുന്നത്. എലി, പട്ടി, പൂച്ച എന്നിവയുടെ ശരീരത്തിൽ നിന്നുള്ള ചെള്ളുകളിൽ നിന്നാണ് രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ എത്തുന്നത്.
രോഗലക്ഷണങ്ങൾ
ചെള്ള് മുഖാന്തരം അണുബാധ ഉണ്ടായാൽ ഒൻപത് ദിവസത്തിനകം രോഗബാധ കണ്ടുതുടങ്ങും. അതേസമയം രോഗിയുമായുള്ള സമ്പർക്കം മൂലമാണ് രോഗബാധ സ്ഥിരീകരിക്കുന്നതെങ്കിൽ അഞ്ച് മുതൽ ആറ് ദിവസത്തിനകവും രോഗം കാണപ്പെടും. ചിലപ്പോൾ രോഗികളുട രക്തത്തിലൂടെ അല്ലെങ്കിൽ മറ്റ് ശരീര സ്രവങ്ങളിൽ കൂടി പരമാവധി 13 ദിവസം വരെ സമയമെടുക്കാം. ഈ പനിയുടെ ലക്ഷണങ്ങൾ പെട്ടെന്ന് പ്രത്യക്ഷപ്പെടും. രോഗം ബാധിച്ചവരിൽ പനി, പേശി വേദന, കഴുത്ത് വേദന, വയറുവേദന, ഛർദ്ദി, രക്തസ്രാവം എന്നിവ ഉണ്ടാകും. കണ്ണിന് ചുവപ്പു നിറം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയും രോഗികളിൽ കാണപ്പെടുന്നു. രോഗം സ്ഥിരീകരിച്ച് 2-7 ദിവസത്തിന് ശേഷം ന്യൂറോളജിക് മാറ്റങ്ങൾ ഉണ്ടാവുന്നു.
സ്വഭാവത്തിലും മാറ്റം
രോഗികൾ അസ്വസ്ഥതയും അക്രമസ്വഭാവവും പ്രകടിപ്പിക്കും. മൂന്ന്,നാല് ദിവസം കഴിയുമ്പോൾ ഈ രീതി മാറി എപ്പോഴും ഉറങ്ങുന്ന അവസ്ഥയിലേക്ക് മാറും.
മറ്റ് ലക്ഷണങ്ങൾ
രോഗം മൂലം കരൾ വലുതാകും. ഹൃദയമിടിപ്പ് വർധിക്കുക, തൊലിക്കടിയിൽ രക്തവാർച്ച ഉണ്ടായി തൊലി, വായ, തൊണ്ട ചുവക്കുക എന്നിവ തുടർ ലക്ഷണങ്ങൾ ആണ്. രോഗം മാരകമാകുന്നവരിൽ 5ാം ദിവസം മുതൽ കരളിന്റെയും വൃക്കയുടേയും പ്രവർത്തനം തകരാറിലാകും .
ചികിത്സ
രക്തവാർച്ച മൂലം നഷ്ടപ്പടുന്ന രക്തത്തിന് പകരമായി തക്കസമയത്ത് രക്തഘടങ്ങൾ നൽകണം. രോഗം ഭേദമായവരിൽ നിന്നും എടുക്കുന്ന പ്ലാസ്മ കുത്തിവെപ്പും നൽകാറുണ്ട്. കൃത്യസമയത്ത് രോഗം കണ്ടെത്താനും ചികിത്സിക്കാനും കഴിഞ്ഞില്ലെങ്കിൽ 30 ശതമാനവും രോഗി മരിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...