ഇന്ന് പലരും അനുഭവിക്കുന്ന അല്ലെങ്കിൽ കടന്നു പോകുന്ന ഒരു മാനസികാവസ്ഥയാണ് ഏകാന്തത. ഇത് ഒരു പരിധിവരെ മനുഷ്യന് ഗുണവും ദോഷവും ചെയ്യുന്നുണ്ട്. ഗുണമെന്തെന്നാൽ ഒറ്റയ്ക്കിരിക്കുമ്പോൾ നമ്മൾക്ക് നമ്മൾ ആരാണെന്ന് സ്വയം കണ്ടെത്താനും മൊത്തത്തിലുള്ള മാനസിക സുഖം വർദ്ധിപ്പിക്കാനും സാധിക്കുന്നു. നമ്മളുടെ ഏറ്റവും നല്ല സൂഹൃത്ത് നമ്മൾ തന്നെയാണെന്ന് കേട്ടിട്ടില്ലെ. അത്തരത്തിൽ സ്വയം നിങ്ങളുമായി ഒരു നല്ല ബന്ധം പുലർത്താനുള്ള ഏറ്റവും നല്ല ഒരു ഇടവേളയാണിത്.
സ്വയം ഒരു അവലോകനം നടത്താൻ ഏറ്റവും അനുയോജ്യം നമ്മൾ ഏകാന്തമായി ഇരിക്കുമ്പോഴാണ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ കൂടാതെ നമുക്ക് തീരുമാനങ്ങൾ എടുക്കാനും മറ്റും കൽപ്പുള്ളവരാക്കി മാറ്റാൻ ഈ തനിച്ചിരിപ്പ് നമ്മെ സഹായിക്കും. കാരണം ഒറ്റയ്ക്ക് ജീവിക്കുന്നവർക്ക് യഥാർത്ഥത്തിൽ കൂടുതൽ സാമൂഹിക ഊർജ്ജവും സമ്പൂർണ്ണ സാമൂഹിക ജീവിതവും ഉണ്ടായിരിക്കുമെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ചിലരെ ഈ ഏകാന്തത ദോഷമായാണ് ബാധിക്കുന്നത്.
ഒറ്റയ്ക്കിരിക്കുമ്പോൾ ആരുമില്ലെന്ന തോന്നൽ ഉണ്ടാവുക, പ്രത്യേകിച്ച് യാതൊന്നും ചെയ്യാനില്ലാത്ത തോന്നൽ, അനാവശ്യ ചിന്തകൾ ഉണ്ടാവുക, സ്വയം വെറുപ്പ് തോന്നുക എന്നിങ്ങനെയുള്ള അവസ്ഥയും ഈ ഏകാന്ത സൃഷ്ടിക്കാറുണ്ട്. ഇവ മറികടക്കാനും ഒറ്റയ്ക്കിരിക്കുന്ന വേളകൾ കൂടുതൽ ഗുണകരമാക്കാനും ഇനി പറയുന്ന കാര്യങ്ങൾ ശീലിച്ചു നോക്കൂ. അത് നിങ്ങളുടെ മൊത്തത്തിലുള്ള മാനസിക ഉല്ലാസം വർദ്ധിപ്പിക്കാൻ സഹായിക്കും.
ALSO READ: മദ്യത്തിനൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കരുത്; ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതം
പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കുക
ഒറ്റയ്ക്കാവുന്ന ഇടവേളകളിൽ ഏതെങ്കിലും ഒരു പുതിയ കാര്യം അറിയുവാനോ പഠിക്കുവാനോ ശ്രമിക്കുന്നത് നന്നായിരിക്കും. ഉദാഹരണത്തിന് വായന, ഭക്ഷണം പാകം ചെയ്യൽ, സ്വന്തമായി എന്തെങ്കിലും കണ്ടുപിടിക്കുക,സാധാരണയിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നതിന് പരിഗണന നൽകുക. ഒരു വീഡിയോ കോഴ്സിൽ പങ്കെടുക്കുകയോ എന്റോൾ ചെയ്യാനോ പറ്റിയ സമയമാണിത്.
എന്നിങ്ങനെ. ഇത് രണ്ട് വിധത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യും.ഒന്ന് നമുക്ക് പുതിയൊരു കാര്യത്തെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നു, മറ്റൊന്ന് ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ കഴിയുന്നു.
നന്നായി വ്യായാമം ചെയ്യുക
മാനസിക ഉല്ലാസം വർദ്ധിപ്പിക്കാനും ആരോഗ്യവാനായി ഇരിക്കാനും ഏറ്റവും മികച്ച ഒരു കാര്യമാണ് വ്യായാമം. അതായത് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ നിശ്ചിത അളവിലുള്ള കലോറി കത്തിച്ചു കളയുക.വ്യായാമത്തിലൂടെ നമുക്ക് നല്ല ഉന്മേശം ലഭിക്കുന്നു. ചെയ്യുന്ന കാര്യങ്ങളിൽ നല്ല ശ്രദ്ധ നൽകാനും ദിവസം മൊത്തം ഊർജ്ജസ്വലനായി ഇരിക്കാനും സഹായിക്കുന്നു. വലിയ കഠിനമായ വ്യായാമങ്ങൾ വേണമെന്നല്ല. കുറച്ചു സമയം നടക്കുകയോ, അല്ലെങ്കിൽ ഡാൻസ്, യോഗ എന്നിങ്ങനെ ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.
പ്രകൃതിയുമായി കൂട്ടുകൂടാം
മനോഹരമായ നമ്മുടെ പ്രകൃതിയുമായി ഒരല്പ്പം സമയം ചിലവഴിക്കാൻ സാധിക്കുമെങ്കിൽ അതിൽ കവിഞ്ഞ് നല്ല മാനസികാരോഗ്യത്തിന് മറ്റൊന്നും ഇല്ലെന്ന് തന്നെ പറയാം. ആഴ്ചയിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും പ്രകൃതിയുമായി ഇടപെടുന്ന ആളുകൾക്ക് പുറത്ത് പോകാത്തവരെ അപേക്ഷിച്ച് സന്തോഷവും ആരോഗ്യവും കൂടാൻ സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രകൃതിയുമായി ഇടപെടാനായി ദീർഘ യാത്രകൾ പോകണം എന്നൊന്നുമില്ല. നിങ്ങളുടെ ചുറ്റുവട്ടത്തും മുറ്റത്തുമായി ഇറങ്ങിയാൽ മതി. പൂക്കൾ ഉണ്ടാകുന്ന നല്ല ചെടികൾ വച്ചു പിടിപ്പിക്കുക അവയെ പരിപലിക്കുക എന്നതൊക്കെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കാൻ മികച്ചതാണ്. ഒന്നുമില്ലെങ്കിൽ കുറച്ചു സമയം ഔട്ട് ഡോറിലൂടെ പുറത്തേക്ക് നോക്കുകയോ വെയിൽ കൊള്ളുകയോ ചെയ്താലും മതി.
ALSO READ: ഹീറ്റ് സ്ട്രോക്ക് പ്രധാന ലക്ഷണങ്ങൾ, ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സോഷ്യൽ മീഡിയയിൽ നിന്നും മാറാം
ഇന്ന് ആളുകൾ സോഷ്യലാകാൻ കണ്ടെത്തുന്ന എളുപ്പ മാർഗമാണ് സോഷ്യൽ മീഡിയകൾ. ലോകം മൊത്തം ഉള്ള ആളുകൾ നമ്മുടെ കൈവെള്ളയിൽ ഉണ്ട് ഇപ്പോൾ. അതിൽ സജീവമായിരുന്നിട്ടും നമ്മൾ ഒറ്റപ്പെട്ടു പോകാറില്ലേ പലപ്പോഴും അതെന്തന്ന് ചിന്തിച്ചിട്ടുണ്ടോ?അമിതമായി ഫോൺ ഉപയോഗിക്കുന്നവരിലും ഇത്തരത്തിലുള്ള ഒറ്റപ്പടലിനുള്ള സാധ്യത വർദ്ധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 18 നും 30 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർത്ഥികളിൽ നടത്തിയ പഠനത്തിലാണ് സോഷ്യൽ മീഡിയ ഉപയോഗവും ഏകാന്തതയുടെ വികാരങ്ങളും തമ്മിലുള്ള ഒരു ബന്ധം കണ്ടെത്തിയത്. സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്നതിലൂടെ ഇവർക്ക് ഒറ്റപ്പെടൽ വികാരങ്ങളിൽ വർദ്ധനവ് ഉണ്ടാതായി റിപ്പോർട്ട് ചെയ്തു. അതിനാൽ ഇടയ്ക്ക് സോഷ്യൽ മീഡിയകളിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് വളരെ നന്നായിരിക്കും.
ഇത് കൂടാതെ സിനിമ കാണാനായി പോകാം വളർത്തു മൃഗങ്ങളുമായി സമയം ചിലവഴിക്കാം ഇവയും മികച്ച മാർഗങ്ങളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...