Optical Illusion: നമ്മുടെ കാഴ്ചയെയും ബുദ്ധിയെയും പരീക്ഷിക്കുന്ന ഒപ്റ്റിക്കല്‍ ഇല്ല്യൂഷന്‍ ചിത്രങ്ങള്‍ക്കു സമൂഹമാധ്യമങ്ങളില്‍ ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത്തരം ചിത്രങ്ങളില്‍ ഒളിഞ്ഞിരിക്കുന്നവയെ കണ്ടെത്താന്‍ പ്രായഭേദമെന്യേ എല്ലാവര്‍ക്കും താത്പര്യവുമാണ്.
നമ്മുടെ മസ്തിഷ്കവും കണ്ണുകളും ഒരേസമയം, ഏകോപിപ്പിക്കാത്ത സാഹചര്യത്തില്‍ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ സംഭവിക്കുന്നു. ഇത് നമ്മെ ഒരു മിഥ്യയിലേക്ക് നയിക്കുന്നു. നമ്മുടെ തലച്ചോറും കണ്ണുകളും തമ്മിലുള്ള തെറ്റായ ആശയവിനിമയമാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയാം.
Also Read: Optical Illusion: ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന 7 ഹൃദയങ്ങള്‍ കണ്ടെത്താമോ?
ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങള്‍ ധാരാളം കാണാറുണ്ട്. ചിലര്‍ക്ക് ഇത്തരം ചിത്രങ്ങള്‍ ഒരു ഹരമാണ്. കാരണം, ഇത്തരം ചിത്രങ്ങള്‍ ചിന്താശേഷി വര്‍ധിപ്പിക്കാന്‍ സഹായകമാണ് എന്നതാണ് ഇതിനൊരു കാരണം.
നിങ്ങളുടെ ഇത്തരം നിരീക്ഷണ കഴിവുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഈ ഒപ്റ്റിക്കൽ ചലഞ്ച് ഒന്ന് പരീക്ഷിച്ചു നോക്കൂ...
മുകളില്‍ ഒരു പൂന്തോട്ടത്തിന്‍റെ ചിത്രമാണ് നല്‍കിയിരിയ്ക്കുന്നത്. വിവിധ തരം ചെടികളും പൂക്കളും നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാം. എന്നാല്‍, നിങ്ങള്‍ക്കുള്ള വെല്ലുവിളി ഭക്ഷണം തേടി പൂന്തോട്ടത്തില്‍ കയറിയ മുയലിനെ കണ്ടെത്തുക എന്നതാണ്. അതായത് വെറും 10 സെക്കൻഡി നുള്ളില്‍ മുയലിനെ കണ്ടെത്തണം. ചിത്രം ശ്രദ്ധാപൂർവ്വം നോക്കുക, ഭക്ഷണം തേടി അലയുന്ന മുയലിനെ നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താനാകും.
മുയലിനെ പെട്ടെന്ന് കണ്ടെത്തുന്നതിന് അല്പം നിരീക്ഷണ പാടവം ആവശ്യമാണ്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന മുയലും പുല്‍ത്തകിടിയും ഏകദേശം ഒരേ നിറത്തിലുള്ളതാണ്. അതിനാല്‍ തന്നെ മുയലിനെ കണ്ടെത്തുക അത്ര എളുപ്പമല്ല.
നല്ല നിരീക്ഷണ പാടവമുള്ള ആളുകൾക്ക് മുയലിനെ ഉടൻ കാണാൻ കഴിയും. ഒറ്റനോട്ടത്തിൽ, മുയലിനെ തിരിച്ചറിയാൻ പ്രയാസമാണ്. കാരണം, അത് പുല്‍ത്തകിടിയുമായി ചേര്‍ന്ന് ചെടികളുമായി ഇടകലർന്നിരിക്കുകയാണ്.
ചെടികള്‍ക്കിടെയില്‍ ഒളിഞ്ഞിരിയ്ക്കുന്ന മുയലിനെ കണ്ടെത്താന്‍ സാധിച്ചില്ല മുയല്‍ ഒളിച്ചിരിയ്ക്കുന്ന സ്ഥാനം അറിയാന്‍ നിങ്ങള്‍ക്ക് ജിജ്ഞാസയുണ്ടെങ്കിൽ ചുവടെ നല്‍കിയിരിയ്ക്കുന്ന ചിത്രം പരിശോധിക്കുക.... മുയല്‍ നിങ്ങളുടെ കണ്‍മുന്‍പില്‍ തന്നെയുണ്ട്, എന്നാല്‍, നിങ്ങള്‍ക്ക് കാണുവാന്‍ സാധിച്ചില്ല എന്ന് മാത്രം....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...