Aloe Vera and Skincare: മിക്കവാറും എല്ലാ വീടുകളിലും കാണുന്ന കറ്റാര്‍വാഴ നമുക്ക് ഏറെ സുപരിചിതമായ ഒരു ചെടിയാണ്. ഇതിന്‍റെ ഗുണങ്ങളും ഉപയോഗവും അറിയാത്തവര്‍ ഇന്ന് വിരളമാണ്. അധികം പരിചരണമില്ലാതെ വളരെ എളുപ്പത്തില്‍ വളർത്തിയെടുക്കാൻ സാധിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ.
Also Read: April Month Lucky Zodiacs: ഏപ്രില്‍ മാസം ഈ രാശിക്കാര്‍ക്ക് ലോട്ടറി, ബിസിനസുകാർക്ക് ഇരട്ടി നേട്ടം
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഇന്ന് ധാരാളമായി ഉപയോഗിച്ചുവരുന്ന ഒരു ചെടിയാണ് കറ്റാര്‍ വാഴ. കറ്റാർവാഴയുടെ ഇലയിലെ വെളുത്ത ജെല്ലാണ് സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
നിരവധി ഗുണങ്ങള്‍ ഉള്ള ഒരു അത്ഭുത സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്ന ഈ ചെടിയെ പ്രകൃതിയുടെ വരദാനം എന്ന് തന്നെ പറയാം. ചര്‍മ്മ സൗന്ദര്യത്തിന് ഏറെ ഉത്തമമാണ് കറ്റാര്‍വാഴ. വേനൽക്കാലത്ത് സൂര്യന്‍റെ കഠിനമായ ചൂടിൽനിന്നും ചർമത്തെ സംരക്ഷിക്കാനുള്ള ഒരു ഉത്തമ പ്രതിവിധിയാണ് കറ്റാര്‍വാഴ ജെല്‍.
കറ്റാര്‍ വാഴയില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു, കറുത്ത പാട്, ചർമ്മത്തിലെ ചുളിവുകൾ എന്നിവയെല്ലാം ഇല്ലാതാക്കാൻ സഹായിക്കും. പലരും നേരിടുന്ന ബ്ലാക്ക് ഹെഡ്സ്, പിഗ്മെന്‍റേഷൻ, മുഖക്കുരു, സെൻസിറ്റീവ് ചർമ്മം എന്നിവയ്ക്കെല്ലാം കറ്റാർവാഴ ഒരു പരിഹാരമാണ്.
ബ്ലാക്ക് ഹെഡ്സ് മാറ്റാൻ കറ്റാർവാഴ എങ്ങിനെ ഉപയോഗിക്കാം?
മുഖ ചർമത്തിലെ സുഷിരങ്ങളിൽ അഴുക്ക് അടിഞ്ഞ് കൂടുന്നതാണ് ബ്ലാക്ക് ഹെഡ്സ് ഉണ്ടാകാനുള്ള പ്രധാന കാരണം. കൂടാതെ മെലാനിൻ ഉത്പ്പാദനം അധികമാകുന്നതും ബ്ലാക്ക് ഹെഡ്സിന് കാരണമാകുന്നു. ബ്ലാക്ക് ഹെഡ്സ് ഇല്ലാതാക്കാൻ കറ്റാർവാഴ ജെല്ലില്‍ അല്പം പഞ്ചസാര തരി ചേര്‍ത്ത് നന്നായി മസാജ് ചെയ്യുക. പഞ്ചസാര നമുക്കറിയാം മികച്ച ഒരു സ്ക്രബാണ്. ഇത് ചർമ്മത്തിൽ അടിഞ്ഞ് കൂടുന്ന അഴുക്കിനെ നീക്കം ചെയ്യാൻ സഹായിക്കും.
മുഖക്കുരു മാറ്റാനും കറ്റാർവാഴയുടെ ജെൽ സഹായകമാണ്. കറ്റാർവാഴ ജെല്ലിനൊപ്പം രണ്ടോ മൂന്നോ തുള്ളി നാരങ്ങ നീരും ചേർത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. അൽപ്പ സമയത്തിന് ശേഷം കഴുകി കളയാം.
പിഗ്മെന്‍റേഷന്‍
ചർമ്മത്തെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പിഗ്മെന്‍റേഷന്‍. പ്രായം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഈ പ്രശ്നം കൂടുന്നു. അമിതമായി വെയിൽ ഏൽക്കുന്നത് ഇത് കൂട്ടാൻ കാരണമാകും. കറ്റാർവാഴ ജെല്ലിനൊപ്പം അല്പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് പിഗ്മെന്റേഷന്‍ തടയാൻ സഹായകമാണ്.
ചര്‍മ്മത്തിന് മാത്രമല്ല സമൃദ്ധമായ മുടിയ്ക്കും കറ്റാര്‍വാഴ ഉപകാരപ്രദമാണ്. ശിരോചര്‍മ്മത്തിലും മുടിയിലും കറ്റാര്‍വാഴ ജെല്‍ തേയ്ക്കുന്നതുവഴി ഇത് ചൊറിച്ചില്‍ ഇല്ലാതാക്കി, മുടിയിഴകള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതിലടങ്ങിയിരിയ്ക്കുന്ന വിറ്റാമിനുകളും ഫോളിക് ആസിഡും മുടി കൊഴിച്ചില്‍ തടയുകയും മുടിയെ പരിപാലിയ്ക്കുകയും മുടി നന്നായി വളരാന്‍ സഹായിയ്ക്കുകയും ചെയ്യുന്നു.
ആരോഗ്യത്തിനും കറ്റാര്‍വാഴ ഉത്തമമാണ്. കറ്റാര്‍വാഴ ജ്യൂസ് ആന്‍റി ഓക്‌സിഡന്‍റുകളുടെയും വൈറ്റമിനുകളുടെയും ശേഖരമാണ്. മലബന്ധം അകറ്റുന്നതിനും കരളിന്‍റെ ശരിയായ പ്രവര്‍ത്തനത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും കറ്റാര്‍വാഴ ജ്യൂസ് ഏറെ സഹായിക്കും.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.