Bird Flu പ്രതിരോധിക്കാൻ 5 പൊടികൈകൾ

 പക്ഷി പനിയിൽ നിന്ന് രക്ഷപെടാൻ നല്ല ജീവിതശൈലിയും ഭക്ഷണശീലവും (Food Habits)  ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇഞ്ചിയുടെയും മഞ്ഞളിന്റെയും ഉപയോഗം കൂട്ടാം

Written by - Zee Malayalam News Desk | Last Updated : Jan 25, 2021, 01:57 PM IST
  • പക്ഷി പനിയിൽ നിന്ന് രക്ഷപെടാൻ നല്ല ജീവിതശൈലിയും ഭക്ഷണശീലവും (Food Habits) ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്
  • ഇഞ്ചിയുടെയും മഞ്ഞളിന്റെയും ഉപയോഗം കൂട്ടാം
  • ആവി പിടിക്കുന്നത് ശീലമാക്കാം
  • ശ്വസനം സുഖകരമാക്കാൻ യോഗ പരിശീലിക്കാം
Bird Flu പ്രതിരോധിക്കാൻ 5 പൊടികൈകൾ

പക്ഷി പനി അല്ലെങ്കിൽ ഏവിയൻ ഇൻഫ്ലുൻസ (Avian Influenza) കോവിഡിനോടൊപ്പം (Covid 19) തന്നെ നമ്മുടെ രാജ്യത്തിൻറെ ആരോഗ്യ സ്ഥിതി രൂക്ഷമാക്കി കൊണ്ടിരിക്കുകയാണ്. പക്ഷി പനിക്കും ശ്വാസ തടസവും പനിയും  തന്നെയാണ് രോഗലക്ഷണങ്ങൾ. എന്നാൽ ഇത് മൂലം രോഗികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടുമില്ല. പ്രതിരോധം തന്നെയാണ് ഇതിനെതിരെ നമ്മുക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച മാർഗം.

ആയുർവേദ ചികിത്സാ രീതികൾ പ്രകാരം ഒരു രോഗത്തെ ഇല്ലാതാക്കാനുള്ള ഏറ്റവും എളുപ്പവഴി അതിനെതിരെ പ്രതിരോധം തീർക്കുകയെന്നതാണ്. അപ്പൊ പക്ഷി പനിയിൽ നിന്ന് രക്ഷപെടാൻ നല്ല ജീവിതശൈലിയും ഭക്ഷണശീലവും (Food Habits)  ഉണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമവും സമയാസമയത്തുള്ള ഉറക്കവുമാണ് (Sleep) ഇതിൽ പ്രധാനം.

ALSO READ: Snoring: നിങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ടാകാം

ഈ മഹാമാരിയുടെ കാലത്ത് വീട്ടിൽ തന്നെ കഴിയുകയും ജോലി ചെയുകയും (Work From Home) ചെയ്യുന്ന നമ്മുടെയെല്ലാം ഉറക്കത്തിന്റെ സമയക്രമങ്ങളെല്ലാം (Sleep Cycle) തകിടം മറിഞ്ഞിരിക്കുകയാണ്. അത് നമ്മുടെ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ നമ്മുടെ രോഗ-പ്രതിരോധ ശേഷിയെ കൂടുതൽ ശക്തമാക്കണം. അതിന് ചില പൊടികൈകൾ ഉണ്ട്.

ALSO READ: നല്ല ഉറക്കം Alzheimer’s-നെ പ്രതിരോധിക്കും

ഇഞ്ചിയുടെയും മഞ്ഞളിന്റെയും ഉപയോഗം കൂട്ടാം: ഇഞ്ചി (Ginger), മഞ്ഞൾ (Turmeric), വെളുത്തുള്ളി തുടങ്ങിയ ഔഷധ ഗുണമുള്ള സാധനങ്ങളുടെ അളവ് നമ്മുടെ ഭക്ഷണത്തിൽ കൂട്ടുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും. മാത്രമല്ല പക്ഷിപ്പനി പോലുള്ള അസുഖങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തെ രക്ഷിക്കുകയും ചെയ്യും.

ശ്വസനം സുഖകരമാക്കാൻ യോഗ പരിശീലിക്കാം: യോഗ (Yoga) പരിശീലിക്കുന്നത് വഴി നമ്മുടെ ശ്വസനനാളത്തിന്റെ ശക്തി വർദ്ധിക്കുകയും ശ്വസന പ്രക്രിയ സുഖകരമാകുകയും ചെയ്യും. അത് മാത്രമല്ല യോഗ ഏകാഗ്രത കൂട്ടാനും മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. 

ALSO READ: Body Weight കുറയ്ക്കണോ? സൂര്യപ്രകാശം നിങ്ങളെ സഹായിക്കും

ആവി പിടിക്കുന്നത് ശീലമാക്കാം: ആവി പിടിക്കുന്നത് നമ്മുടെ ശരീരത്തിലെ വിഷാംശങ്ങളെ ഇല്ലാതാക്കാനും  രോഗ പ്രതിരോധ ശേഷി (Immunity)വർധിപ്പിക്കിനും ഉപകരിക്കും.

വിറ്റാമിൻ സിയും ഇയും അടങ്ങിയ ഭക്ഷണം കഴിക്കാം: വിറ്റാമിൻ സിയും ഇയും (Vitamin C & E)നമ്മുടെ രോഗ പ്രതിരോധ ശേഷിയേ അനുകൂലമായി ബാധിക്കുന്ന രണ്ട് ഘടകങ്ങളാണ്. അതിനാൽ ഓറഞ്ച്, നാരങ്ങ തുടങ്ങിയ ഫലവർഗ്ഗങ്ങൾ ശീലമാക്കുന്നത് ഉത്തമമാണ്

ദിവസേന പാൽ കുടിക്കാം: പാൽ (Milk)നമ്മുടെ രോഗ പ്രതിരോധ ശേഷിക്ക് മാത്രമല്ല എല്ലുകളുടെ ശക്തി കൂട്ടാനും സഹായിക്കുന്നുണ്ട്, നമ്മുടെ ശരീരത്തിന്റെ ആകെ ബലത്തിന് ദിവസേന പാൽ കുടിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News