Fake Garlic: സ്വർണമാണെങ്കിൽ ഉരച്ച് നോക്കാം.....വെളുത്തുള്ളി ആണെങ്കിലോ? വിപണിയിലെ വ്യാജനെ അറിയാൻ ചില വിദ്യകൾ

 യഥാര്‍ത്ഥ വെളുത്തുള്ളിക്കൊപ്പം ഒന്നോ രണ്ടോ വ്യാജന്‍ കൂടി കയറ്റിയാണ്  ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 01:46 PM IST
  • വെളുത്തുള്ളിക്ക് രൂക്ഷമായ ഗന്ധമാണുള്ളത്
  • നല്ല വെളുത്തുള്ളിയുടെ തൊലി നേര്‍ത്തതായിരിക്കും
  • യഥാര്‍ത്ഥ വെളുത്തുള്ളിയാണെങ്കിൽ വെള്ളത്തില്‍ മുങ്ങി കിടക്കും
Fake Garlic: സ്വർണമാണെങ്കിൽ ഉരച്ച് നോക്കാം.....വെളുത്തുള്ളി ആണെങ്കിലോ? വിപണിയിലെ വ്യാജനെ അറിയാൻ ചില വിദ്യകൾ

വില കുത്തനെ ഉയർന്നതോടെ ഒറിജിനലിനെ വെല്ലുന്ന വ്യാജൻ വെളുത്തുള്ളികൾ രം​ഗ പ്രവേശനം നടത്തി. സിമന്റ് കട്ടയായി രൂപം മാറിയ വെളുത്തുള്ളികളുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരം​ഗം. മഹാരാഷ്ട്രയിലെ അകോല ജില്ലയിലാണ് സംഭവം.
വഴിയോര കച്ചവടക്കാരന്റെ പക്കൽ നിന്ന് 250 ​ഗ്രാം വെളുത്തുള്ളിയാണ് വീട്ടമ്മ വാങ്ങിച്ചത്. വീട്ടിലെത്തി ഒന്ന് പൊളിച്ച് നോക്കിയപ്പോള്‍ തൊലിക്ക് നല്ല കട്ടി. പിന്നെ പൊളിച്ച് നോക്കിയപ്പോൾ കണ്ടതോ സിമന്റിന്റെ ഒരു കട്ട. പുറം കണ്ടാല്‍ വെളുത്തുള്ളി അല്ലെന്ന് ആരും പറയില്ല. യഥാര്‍ത്ഥ വെളുത്തുള്ളിക്കൊപ്പം ഒന്നോ രണ്ടോ വ്യാജന്‍ കൂടി കയറ്റിയാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പറ്റിക്കുന്നത്.

ഭക്ഷണ സാധനങ്ങളിൽ മായം ചേർക്കുന്നത് തുടർ കഥയാണങ്കിലും സിമന്റ് വെളുത്തുള്ളി കണ്ട എല്ലാവരും ഒന്നു പകച്ചുപോയി. എന്നാൽ നമ്മുടെ അടുക്കളയിലെ പ്രധാന വിഭവമായ വെളുത്തുള്ളിയുടെ വ്യാജനെ കണ്ടു പിടിക്കാനുമുണ്ട് ചില നുറുങ്ങ് വിദ്യകൾ.

Read Also: തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്; ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പ്

ആകൃതിയും വലിപ്പവും പരിശോധിക്കുക
യഥാര്‍ത്ഥ വെളുത്തുള്ളിക്ക് ക്രമരഹിതമായ ആകൃതിയും ഘടനയുമാണ് ഉള്ളത്. എന്നാല്‍ വ്യാജ വെളുത്തുള്ളിക്ക് മിനുസമാര്‍ന്നതും ശരിയായ ആകൃതിയുമായിരിക്കും ഉണ്ടായിരിക്കുക.

നിറം പരിശോധിക്കുക
വെളുത്തുള്ളിക്ക് സ്വാഭാവികമായ ഒരു നിറമുണ്ട്. എന്നാൽ അതിനെക്കാളും നല്ല വെളുത്ത നിറമാണെങ്കിൽ അത് വ്യാജമായിരിക്കും. 

വില താരതമ്യം ചെയ്യുക.
വിപണിയിൽ വെളുത്തുള്ളിക്ക് ഉയർന്ന വിലയാണ്. അതിൽ നിന്നും വളരെ താഴ്ന്ന വിലയ്ക്കാണ് വെളുത്തുള്ളി വിൽക്കുന്നതെങ്കിൽ അവ വ്യാജനായിരിക്കും.z

വ്യാജ വെളുത്തുള്ളിയ്ക്ക് കട്ടിയുള്ളതും നീക്ക ചെയ്യാന്‍ പ്രയാസമുള്ളതുമായ തൊലിയാണുള്ളത്. എന്നാല്‍ നല്ല വെളുത്തുള്ളിയുടെ തൊലി നേര്‍ത്തതായിരിക്കും. തണ്ടിൽ നിന്ന് ‌എളുപ്പത്തിൽ വെളുത്തുള്ളി അല്ലി അടർത്തിയെടുക്കാൻ കഴിയും.

വാങ്ങിച്ച വെളുത്തുള്ളികൾ വെള്ളത്തിൽ ഇടുക. യഥാര്‍ത്ഥ വെളുത്തുള്ളിയാണെങ്കിൽ അവ വെള്ളത്തില്‍ മുങ്ങി പോകും. വ്യാജനാണെങ്കില്‍ വെള്ളത്തിൽ പൊങ്ങി കിടക്കും.

സുഗന്ധ വ്യ‍‍ഞ്ജനങ്ങളെയും ഔഷധ സസ്യങ്ങളെയും വ്യത്യസ്തമാക്കുന്നത് അവയുടെ ഗന്ധമാണ്. വെളുത്തുള്ളിക്ക് രൂക്ഷമായ ഗന്ധമാണുള്ളത്. എന്നാല്‍ വ്യാജ വെളുത്തുള്ളിക്ക് ഒന്നേ മണം ഉണ്ടായിരിക്കില്ല, അല്ലെങ്കില്‍ കൃത്രിമ ഗന്ധമായിരിക്കും.

വെളുത്തുള്ളിക്ക് സ്വാഭാവിക രുചിക്ക് പകരം രാസ വസ്തുക്കളുടെ രുചിയാണെങ്കില്‍ അവ വാങ്ങിക്കുന്നത് ഒഴിവാക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News