Belly Fat: കുടവയര്‍ കാരണം നടക്കാന്‍ വയ്യെന്നാണോ? വഴിയുണ്ട്, രാവിലെ എണീക്കുമ്പോള്‍ ചില ചെറിയ കാര്യങ്ങള്‍ ചെയ്‌താല്‍ മതി...
അമിതശരീരഭാരം അല്ലെങ്കില്‍ ശരീരഭാരം ക്രമാതീതമായി വര്‍ദ്ധിക്കുന്നത് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. വയറിലെ കൊഴുപ്പ് വര്‍ദ്ധിച്ചാല്‍ അത് കുറയ്ക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ എത്ര വലിയ കുടവയറും കുറയ്ക്കാന്‍ സാധിക്കും.
കുടവയര്‍, അമിത ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുവെങ്കില്‍ വിഷമിക്കേണ്ട, അതിനായി ജിമ്മില്‍ പോയി കഠിനാധ്വാനം ചെയ്യേണ്ട ആവശ്യവുമില്ല, അതായത് ജിമ്മില്‍ പോകാതെ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള വഴി അറിയാം.
ശരീരഭാരം കുറയ്ക്കാനായി ഏറെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളോ യോഗയോ ചെയ്യേണ്ടതില്ല, പകരം, നിങ്ങളുടെ ദിനചര്യയിൽ നേരിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനാകും.
അമിതശരീരഭാരം ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാല്‍, ആരോഗ്യകരമായ ദിനചര്യകൾ പാലിച്ചുകൊണ്ട് പൊണ്ണത്തടിയുടെ പിടിയിൽ നിന്ന് മോചനം നേടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ശ്രമിക്കണം.
രാവിലെ പാലിക്കേണ്ട ഈ ശീലങ്ങള്‍ വര്‍ദ്ധിക്കുന്ന ശരീരഭാരത്തില്‍നിന്നും മോചനം നല്‍കുക മാത്രമല്ല, ദിവസം മുഴുവൻ നിങ്ങളെ സജീവവും ഊർജ്ജസ്വലവുമായി നിലനിർത്തുകയും ചെയ്യും. കഠിനാധ്വാനം കൂടാതെ ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം......
1. അതിരാവിലെ വെള്ളം കുടിക്കുക
രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക, കഴിയുമെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് കലോറിയും കൊഴുപ്പും കുറയാന്‍ സഹായിയ്ക്കും. ഇതുകൂടാതെ, നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ജലാംശം നൽകും. അധികം വൈകാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുകയും ശരീരം മെലിയുകയും ചെയ്യും.
2. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം
പ്രഭാതഭക്ഷണത്തില്‍ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്തുക. അതായത്, മുട്ടയും പാലും തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. പ്രോട്ടീൻ കൂടുതലുള്ള പ്രഭാതഭക്ഷണം കഴിച്ചാൽ കൂടുതൽ നേരം വിശപ്പ് തോന്നില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ, പ്രഭാത ഭക്ഷണം നന്നായി കഴിയ്ക്കുകയും വേണം.
3. രാവിലെ അല്പം സൂര്യപ്രകാശം ഏല്‍ക്കുക
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ശരീരഭാരത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാൽ, രാവിലെ ഇത്തിരി നേരം സൂര്യപ്രകാശം ഏല്‍ക്കാന്‍ ശ്രദ്ധിക്കുക.
4. ശരീരഭാരം നിരീക്ഷിക്കുക
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോള്‍ ഇടയ്ക്കിടെ Body weight പരിശോധിക്കുന്നതും ശീലമാക്കണം. ഇത്, ശരീരഭാരം കുറയ്ക്കാൻ നിങ്ങള്‍ക്ക് പ്രേരണ നല്‍കും.
5. ധ്യാനം (Meditation)
ശരീരഭാരം കുറയ്ക്കാൻ, വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളും യോഗയും ചെയ്യുന്നതിനുപകരം, ദിവസവും രാവിലെ അല്‍പസമയം Meditation ചെയ്യുന്നത് ശീലമാക്കുക. ഇത് ക്രമേണ നിങ്ങളുടെ ശരീരഭാരത്തിൽ വ്യത്യാസം കാണിക്കാൻ തുടങ്ങും. നിങ്ങളുടെ ശരീരഭാരത്തിൽ മാത്രമല്ല, ഇത് നിങ്ങളുടെ ചർമ്മത്തിലും മാനസികാരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.