Childhood Obesity: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

Excess Weight Gain In Children: മുതിർന്നവർക്ക് മാത്രം ബാധിക്കുന്നതെന്ന് മുമ്പ് കരുതിയിരുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇപ്പോൾ കുട്ടികളും ഇരയാകുന്നുണ്ട്. ഇതിന് പ്രധാനകാരണം പൊണ്ണത്തടിയാണ്.

Written by - Zee Malayalam News Desk | Last Updated : May 14, 2023, 01:40 PM IST
  • കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകുന്നതിന് ഭക്ഷണത്തിന് പുറമേ, ജനിതക-ഹോർമോൺ ഘടകങ്ങൾക്കും പങ്കുണ്ട്
  • എന്നാൽ ഭക്ഷണക്രമവും വ്യായാമവും പൊണ്ണത്തടി നിയന്ത്രിക്കുന്നതിന് സഹായിക്കും
  • നിങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണ ശീലങ്ങളും വ്യായാമ ശീലങ്ങളും മെച്ചപ്പെടുത്തുന്നത് കുട്ടികളുടെ അമിതവണ്ണത്തെ ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ്
Childhood Obesity: കുട്ടികളിലെ അമിതവണ്ണം തടയാം; ഇല്ലെങ്കിൽ കാത്തിരിക്കുന്നത് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ

കുട്ടികളിലെ പൊണ്ണത്തടി: കുട്ടികളിലും കൗമാരക്കാരിലും ബാല്യകാല പൊണ്ണത്തടി വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുതിർന്നവർക്ക് മാത്രം ബാധിക്കുന്നതെന്ന് മുമ്പ് കരുതിയിരുന്ന പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്‌ട്രോൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇപ്പോൾ കുട്ടികളും ഇരയാകുന്നുണ്ട്. ഇതിന് പ്രധാനകാരണം പൊണ്ണത്തടിയാണ്.

കുട്ടികളിൽ പൊണ്ണത്തടി ഉണ്ടാകുന്നതിന് ഭക്ഷണത്തിന് പുറമേ, ജനിതക-ഹോർമോൺ ഘടകങ്ങൾക്കും പങ്കുണ്ട്. എന്നാൽ ഭക്ഷണക്രമവും വ്യായാമവും പൊണ്ണത്തടി നിയന്ത്രിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ കുടുംബത്തിന്റെ ഭക്ഷണ ശീലങ്ങളും വ്യായാമ ശീലങ്ങളും മെച്ചപ്പെടുത്തുന്നത് കുട്ടികളുടെ അമിതവണ്ണത്തെ ചെറുക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ്.

കുട്ടിക്കാലത്തെ അമിതവണ്ണം എങ്ങനെ തടയാം?

ചെറുപ്പത്തിൽ തന്നെ ആരോ​ഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരാൻ പഠിപ്പിക്കുക: നിങ്ങളുടെ കുട്ടികളിൽ നല്ല ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുക. എല്ലാ ദിവസവും അവരോട് കുറച്ച് നേരം സംസാരിക്കുക. കുട്ടിക്കാലത്ത് നിങ്ങൾ അവരെ പഠിപ്പിച്ചത് അവർ പിന്നീട് പരിശീലിക്കാൻ തുടങ്ങുന്നു. അതിനാൽ ചെറുപ്പത്തിൽ തന്നെ നല്ല ഭക്ഷണ ശീലങ്ങൾ സൃഷ്ടിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക.

ALSO READ: Pumpkin Seeds Benefits: മത്തങ്ങ വിത്തുകൾ ചെറുതെങ്കിലും ​ഗുണം വലുതാണ്

രക്ഷിതാക്കളുടെ ഭക്ഷണശീലം ശ്രദ്ധിക്കുക: മാതാപിതാക്കൾ അവരുടെ സ്വന്തം ഭക്ഷണശീലങ്ങൾ നിരീക്ഷിക്കണം. പച്ചക്കറികൾ അധികം ഭക്ഷണത്തിൽ ഉൾപ്പെടുത്താത്ത രക്ഷിതാക്കൾ ചെറുപ്പം മുതലേ കുട്ടികൾക്ക് നൽകുന്ന ഭക്ഷണം പരിശോധിക്കണം. പച്ചക്കറികൾ, സലാഡുകൾ, പയറുവർഗ്ഗങ്ങൾ എന്നിവ കുട്ടികൾക്ക് നൽകണം. ചെറുപ്പം മുതലേ 30-40 മിനിറ്റ് ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ ചെയ്യാൻ നിങ്ങളുടെ കുട്ടികളെ ശീലിപ്പിക്കണം.

ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ കുട്ടികളെ ചെറുപ്രായത്തിൽ തന്നെ പരിശീലിപ്പിക്കണം. ശരീരഭാരത്തേക്കാൾ പ്രധാനപ്പെട്ടതാണ് ആരോ​ഗ്യം എന്ന് കുട്ടികളെ ബോധവാന്മാരാക്കണം. അനുയോജ്യമായ ശരീരഭാരം, ശരീരഘടന, ഉപാപചയ പ്രവർത്തനങ്ങൾ എന്നിവ കൈവരിക്കുന്നതാണ് ആരോ​ഗ്യത്തിൽ പ്രധാനപ്പെട്ട കാര്യങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News