Heart attack: ഹൃദയാഘാതത്തിന് മുമ്പ് ശരീരം നൽകുന്ന 5 സൂചനകൾ; ഇവ അവഗണിക്കരുത്

Heart Attack Signs: യഥാസമയം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുത്താൽ അപകടം ഒഴിവാക്കാം.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 04:33 PM IST
  • ഹൃദയാഘാതം പെട്ടെന്ന് വരുന്ന ഒന്നല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
  • കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം.
  • ഹൃദയാഘാതത്തിന് മുമ്പ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയും.
Heart attack: ഹൃദയാഘാതത്തിന് മുമ്പ് ശരീരം നൽകുന്ന 5 സൂചനകൾ; ഇവ അവഗണിക്കരുത്

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമായ ഹൃദയത്തിന്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പലതരത്തിലുള്ള ഭക്ഷണശീലങ്ങളും മോശം ജീവിതശൈലികളും ഹൃദയത്തെ തകരാറിലാക്കുന്നു. അടുത്ത കാലത്തായി പ്രായവ്യത്യാസമില്ലാതെ യുവാക്കളും പ്രായമായവരുമെല്ലാം ഹൃദയാഘാതത്തിന് ഇരകളാകുന്നുണ്ട്. 

ഹൃദയാഘാതം പെട്ടെന്ന് വരുന്ന ഒന്നല്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. യഥാസമയം ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് മുൻകരുതലുകൾ എടുത്താൽ ഹൃദയാഘാതം ഒഴിവാക്കാം. കാരണം ഇത് ജീവന് വളരെ ഭീഷണിയുണ്ടാക്കുന്ന ഒരു സാഹചര്യമാണ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. ഹൃദയാഘാതത്തിന് മുമ്പ് ശരീരം 5 പ്രധാന അടയാളങ്ങൾ നൽകുമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു.

ALSO READ: ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആയുസ് കുറയ്ക്കും; എത്ര മിനിട്ട് കുറയുമെന്ന് അറിയണ്ടേ?

ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്പോൾ അത് ഹൃദയത്തെയും ചുറ്റുമുള്ള അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു. തൽഫലമായി, ശരീരത്തിന്റെ ചില ഭാഗങ്ങൾ മരവിപ്പ് അനുഭവപ്പെടുന്നു. ഹൃദയാഘാതത്തിന് മുമ്പായി ഇടത് താടിയെല്ലിൽ മരവിപ്പോ വേദനയോ ഉണ്ടാകും. ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഉടൻ ഒരു ഡോക്ടറെ സമീപിക്കുക.

ഹൃദയാഘാതത്തിന് മുമ്പ്, ഇടത് തോളിൽ മരവിപ്പും കഠിനമായ വേദനയും അനുഭവപ്പെടും. ഹൃദയം ഇടതുവശത്തായതിനാൽ ഹൃദയത്തിൽ എന്തെങ്കിലും തകരാറുണ്ടായാൽ ശരീരത്തിന്റെ ഇടതുവശത്തെ രക്തയോട്ടം നിലച്ചാണ് പ്രശ്‌നം ഉണ്ടാകുന്നത്. അതുകൊണ്ട് ശരീരത്തിന്റെ ഇടതുവശത്തെ വേദനയോ മരവിപ്പോ അവഗണിക്കരുത്.

ഹൃദയത്തിന്റെ പ്രവർത്തനത്തിൽ പ്രശ്നമുണ്ടെങ്കിൽ കഴുത്തിന്റെ ഇടതുഭാഗത്ത് വേദന അനുഭവപ്പെടും. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, അവസ്ഥ വഷളായേക്കാം. ഹൃദയാഘാതം ഉണ്ടാകുന്നതിന് മുമ്പ് , ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കുറയും. ഇത് ആ ഭാഗങ്ങളിൽ മരവിപ്പിന് കാരണമാകും. ഇടത് കൈയ്യിൽ വേദന ഉണ്ടായാൽ ഉടൻ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News