ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ 'ഓം നമ:ശിവായ' ചൊല്ലുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.
ക്ഷിപ്രപ്രസാദിയും എന്നാൽ ഉഗ്രകോപിയുമായ ഭഗവാൻ ശിവന്റെ മൂലമന്ത്രമാണ് 'ഓം നമ: ശിവായ'. ഞാൻ ശിവനെ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം.
അഞ്ച് അക്ഷരങ്ങളുള്ള ഈ മന്ത്രത്തെ പഞ്ചാക്ഷരി മന്ത്രം എന്നും അറിപ്പെടുന്നു. ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതാണ്. പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെല്ലാം ഭഗവാൻ ശിവനെന്നാണ് കണക്കാക്കപ്പെടുന്നത്.
Also read: ആദിത്യ ഹൃദയ മന്ത്രം ദിവസവും ജപിക്കുന്നത് നന്ന്...
അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കാൻ കഴിയും. നിത്യവും ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം.
അതുകൊണ്ടുതന്നെ ദിവസവും രാവിലെ 108 തവണ ഈ മന്ത്രം ജപിക്കുക. ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത് നല്ലതാണ്.
Also read: മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കൂ...
നല്ല വൃത്തിയോടെയും ശുദ്ധിയോടെയും ചൊല്ലേണ്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം. 'ഓം' എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും മനശുദ്ധിയും പ്രാധാനം.
'ന' ഭൂമിയേയും 'മ' ജലത്തെയും 'ശി' അഗ്നിയെയും 'വ' വായൂവിനെയും 'യ' ആകാശത്തെയും സൂചിപ്പിക്കുന്നു.