Crime News: ട്രെയിനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

Drugs Seized: ഉത്സവ സീസണോടനുബന്ധിച്ച് റെയില്‍വേ സ്‌റ്റേഷനുകളില്‍ അധികൃതർ കർശന പരിശോധന നടത്തുന്നുണ്ട് അതിനിടയിലാണ് ഇവർ പിടിയിലാകുന്നത്   

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 12:17 PM IST
  • ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ
  • 22 ഗ്രാം മെത്താംഫിറ്റമിനുമായിട്ടാണ് ഇവരെ പിടികൂടിയത്
  • പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്
Crime News: ട്രെയിനിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ

പാലക്കാട്: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. 22 ഗ്രാം മെത്താംഫിറ്റമിനുമായിട്ടാണ് ഇവരെ പിടികൂടിയത്.  തൃശൂര്‍ മണലൂര്‍ സ്വദേശികളായ രഞ്ജിത്ത് രാധാകൃഷ്ണന്‍, അല്‍കേഷ് അനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്. 

Also Read: Kozhikode Couple Kidnapping: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ പ്രവാസിയുടെ മൊബൈൽ ഫോൺ കരിപ്പൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലാകുന്നത്. മൂന്ന് മാസം മുമ്പ് ബെംഗളൂരുവിലേക്ക് ജോലിക്ക് പോയ ഇരുവരും നാട്ടിലേക്ക് അവധിക്ക് വരികയായിരുന്നു. വിഷു ആഘോഷത്തിന് സുഹൃത്തുക്കള്‍ക്ക് വില്‍ക്കാന്‍ ബെംഗളൂരുവില്‍ നിന്ന് എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് ഇവര്‍ പോലീസിന് നൽകിയ മൊഴി.

Also Read: Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി

ഉത്സവ സീസണോടനുബന്ധിച്ച് റെയില്‍വേ സ്‌റ്റേഷനുകളില്‍ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.  ആര്‍പിഎഫ് സിഐ സൂരജ് എസ് കുമാര്‍, എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍ രാജേഷ്, ആര്‍പിഎഫ് എഎസ്‌ഐമാരായ സജി അഗസ്റ്റിന്‍, കെ സുനില്‍ കുമാര്‍, കെ സുനില്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെയ്ദ് മുഹമ്മദ്, പ്രിവന്റ്‌റിവ് ഓഫീസര്‍ മുഹമ്മദ് റിയാസ്, ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍മാരായ പിബി പ്രദീപ്, കെ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അബ്ദുല്‍ ബഷീര്‍, എന്‍ രജിത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഷാരൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്; ഷൊർണൂരിലിറങ്ങിയത് തെറ്റിദ്ധരിപ്പിക്കാൻ; ചോദ്യങ്ങളിൽ നിന്നും ബോധപൂർവം ഒഴിഞ്ഞുമാറുന്നു

എലത്തൂർ ട്രെയിൻ തീ വയ്പ്പ് കേസ് വ്യക്തമായ ആസൂത്രണം നടന്ന ഒന്നാണെന്ന് അന്വേഷണ സംഘം.  സംഭവം  നടത്താൻ ഷാരൂഖിന്  പുറത്തു നിന്നുള്ള സഹായം കിട്ടിയോ എന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പ്രതി നൽകുന്നില്ല.  ഷാറൂഖ് സെയ്ഫിയ്ക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിലും ബോധപൂർവം അസ്വസ്ഥതകൾ പ്രകടിപ്പിച്ച് ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇയാളെ കസ്റ്റഡിയിൽ കിട്ടിയിട്ട് ദിവസങ്ങളായിട്ടും തെളിവെടുപ്പ് വൈകുകയാണ്.  ഇതിനിടയിൽ ഷാരൂഖ് 14 മണിക്കൂർ ചെലവിട്ട ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് താമസിക്കുന്നവരിൽ ഉത്തരേന്ത്യൻ ബന്ധമുള്ളവർ ഉണ്ടോയെന്ന് അന്വേഷണ സംഘം തിരയുന്നുണ്ട്.  ഇതിനിടയിൽ പ്രതിയായ ഷാരൂഖ് ഡൽഹിയിൽ നിന്നും  കോഴിക്കോട്ടേക്കാണ് ടിക്കറ്റെടുത്തതെന്ന കാര്യം വ്യക്തമായിട്ടുണ്ട്. ഇതോടെ പ്രതിയുടെ ലക്‌ഷ്യം കോഴിക്കോട് തന്നെ എന്ന നിഗമനത്തിലാണ് പോലീസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News