തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം. വർക്കല താലൂക്ക് ആശുപത്രിയിലാണ് ഡോക്ടർക്ക് നേരെ കയ്യേറ്റശ്രമം ഉണ്ടായത്. ചികിത്സയിലിരുന്ന മാതാവിന് കൂട്ടിരിപ്പിന് എത്തിയ ചാവടിമുക്ക് സ്വദേശി മുനീറിനെ പോലീസ് അറസ്റ്റ് ചെയ്തു.
ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിവസങ്ങളോളം ചികിത്സ നടത്തിയെങ്കിലും അമ്മയുടെ രോഗം ഭേദമാകുന്നില്ലെന്ന് ആരോപിച്ചാണ് ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. അയിരൂർ പോലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മുനീർ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമവും ഭീഷണിയും; പ്രതി അറസ്റ്റിൽ
വയനാട്: കുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുനെല്ലി പനവല്ലി കാരാമാ വീട്ടിൽ രാജു (45) വിനെയാണ് തിരുനെല്ലി പോലീസ് പിടികൂടിയത്. പെൺകുട്ടികളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സ്ത്രീയെയാണ് ഇയാൾ ആക്രമിച്ചത്.
തൃശ്ശിലേരിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത സ്ത്രീക്കെതിരെ അതിക്രമം നടത്തുകയും കത്തി കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മുണ്ട് പൊക്കി നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ പരാതിക്കാരിയുടെ കയ്യിൽ കയറിപ്പിടിക്കുകയും കത്തി കാണിച്ച് വെട്ടി നുറുക്കി പുഴയിൽ എറിയുമെന്ന് ഭീഷണിപ്പെടുത്തുകയും പലപ്പോഴായി പുഴക്കരയിൽ വച്ച് നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
തിരുനെല്ലി പോലീസ് സബ് ഇൻസ്‌പെക്ടർ പി.സൈനുദ്ധീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഒവി ജെയ്സൺ, പിജെ ജിൽജിത്ത്, എംകെ രമേശ്, സിവിൽ പോലീസ് ഓഫീസറായ കെഎച്ച് ഹരീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.