മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇരുമ്പകച്ചോലയില്‍ ആദിവാസി യുവാവിന് വെട്ടേറ്റു. വഴക്കിനെ തുടര്‍ന്ന് ആദിവാസി യുവാവിനെ അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെറ്റിലച്ചോല കോളനിയിലെ തങ്കമണിയുടെ മകന്‍ കണ്ണനാണ് വെട്ടേറ്റത്.
Also Read: തന്റെ ഫോട്ടോയോ തന്നോടൊപ്പമുള്ള ഫോട്ടോയോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്: ടോവിനോ
കണ്ണനെ വെട്ടിയ കോളനിയിൽ താമസിക്കുന്ന സനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമ്മയും ഭാര്യയുമായി സനീഷ് വഴക്കുണ്ടാക്കിയതിന്റെ തുടര്‍ച്ചയായിരുന്നു കണ്ണന് നേരെയുണ്ടായ ആക്രമണമെന്നാണ് റിപ്പോർട്ട്. സംഭവം നടന്നത് ഇന്നലെ രാത്രിയായിരുന്നു. സനീഷ് വഴക്കുണ്ടാക്കിയപ്പോള്‍ അമ്മ ശാന്തയും ഭാര്യ വിദ്യയും സമീപത്തെ കണ്ണന്റെ വീട്ടിലേക്കെത്തി. പിന്തുടര്‍ന്നെത്തിയ സനീഷ് കണ്ണനുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കയ്യിലുണ്ടായിരുന്ന മടവാള്‍ കൊണ്ട് വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: സൂര്യന്റെ രാശിമാറ്റത്തിലൂടെ ബുധാദിത്യ രാജയോഗം; ഈ 3 രാശിക്കാർക്ക് ലഭിക്കും ധനവും സമൃദ്ധിയും!
വയറിലും പുറത്തും ഗുരുതരമായി പരിക്കേറ്റ കണ്ണനെ കോളനിയിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് ഉടൻതന്നെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു. ഇവിടെ നിന്നും വിദഗ്ദ്ധ ചികിത്സക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് നടപടികള്‍ സ്വീകരിച്ചുവരികയാണ്.
ചാവക്കാട് നഗരമധ്യത്തിൽ വൻ തീപിടിത്തം, മൂന്ന് കടകള്‍ കത്തിനശിച്ചു
ചാവക്കാട് നഗരമധ്യത്തിൽ തീപിടുത്തം. കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചതായി റിപ്പോർട്ട്. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ തീപിടിത്തമുണ്ടായിരിക്കുന്നത്. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയര്‍, ടിപ്പ് ടോപ്പ് ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചതെന്നാണ് റിപ്പോർട്ട്. തീപിടുത്തത്തിൽ കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും പടർന്നിരുന്നു. തീപിടുത്തത്തിൽ കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.
Also Read: 150 വർഷത്തിനു ശേഷം അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!
അഗ്നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകൾ ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നായി എത്തിയതോടെ പുലര്‍ച്ചെ നാലു മണിയോടെ തീ നിയന്ത്രണവിധേയമാക്കി. തീ അണക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിൽ ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായിട്ടാണ് വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.