Crime News: ആഡംബര ജീവിതം കാണിക്കാൻ മോഷണം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

Crime News: അറസ്റ്റിലായത് ചെന്നൈ സ്വദേശിയായ അനീഷ കുമാരി എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് 

Written by - Zee Malayalam News Desk | Last Updated : Mar 28, 2023, 09:09 AM IST
  • ആഡംബര ജീവിതം കാണിക്കാൻ മോഷണം
  • സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ യുവതി അറസ്റ്റിൽ
  • പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന്നാണ് യുവതി അറസ്റ്റിലായത്
Crime News: ആഡംബര ജീവിതം കാണിക്കാൻ മോഷണം; സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ അറസ്റ്റിൽ

ചെന്നൈ: സമൂഹ മാധ്യമങ്ങളില്‍ ആഡംബര ജീവിതം കാണിക്കാനായി മോഷണം നടത്തിയ സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ യുവതി അറസ്റ്റിൽ.   പൂട്ടിക്കിടന്ന വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന്നാണ് യുവതി അറസ്റ്റിലായത്. ചെന്നൈ സ്വദേശിയായ അനീഷ കുമാരി എന്ന മുപ്പത്തിമൂന്നുകാരിയായായ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറാണ് അറസ്റ്റിലായത്. 

Also read: അനുമോളെ കൊലപ്പെടുത്തിയതിന് ശേഷം ബ്രിജീഷ് മൃതദേഹത്തിനോടൊപ്പം 3 ദിവസം താമസിച്ചു

അറസ്റ്റിലായ ഇവർ തന്റെ ചിത്രങ്ങളും കൂടുതല്‍ വിവരങ്ങളും മാധ്യമങ്ങള്‍ക്ക് നല്‍കരുതെന്നും അത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുമെന്നും പോലീസിനോട് അഭ്യര്‍ത്ഥിച്ചതായിട്ടാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അനീഷ മോഷണം നടത്തിയത് ചെന്നൈ പെരുങ്കളത്തൂരിനടുത്ത് ബുദ്ധന്‍ നഗറിലുള്ള വീട്ടിൽ നിന്നായിരുന്നു.  വീട്ടില്‍ ആളില്ലാത്ത സമയം നോക്കി യുവതി അകത്ത് കടന്ന് മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 10,000 രൂപയും മോഷ്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വീട്ടുടമസ്ഥര്‍ തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് ദമ്പതികള്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകകായും ഇതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പോലീസ് വീടിനടുത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തുകയായിരുന്നു. 

Also Read: Shukra Gochar 2023: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യയോഗം; ഈ രാശിക്കാർക്ക് വൻ ധനനേട്ടവും പുരോഗതിയും! 

ഇതിൽ അന്വേഷണം നടത്തിയ പോലീസ് ഈ വാഹനം അനീഷയുടേതാണെന്ന് കണ്ടെത്തുകയും ശേഷം യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.  ഇവരുടെ വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണം പോലീസ് കണ്ടെടുത്തു. താന്‍ ആഡംബര ജീവിതം നയിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്റെ ഫോളോവേഴ്‌സിനെ കാണിക്കാനാണ് മോഷണം നടത്തിയതെന്നാണ് യുവതി പോലീസിനോട് പറഞ്ഞത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News