Sexual Assault Trivandrum: തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം; പോലീസ് കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞെന്ന് ആരോപണം

Sexual Assault Trivandrum:  49-കാരിയെയാണ് അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 01:10 PM IST
  • പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി
  • ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാൻ
  • സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ച് വരികയാണ്
Sexual Assault Trivandrum: തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം; പോലീസ് കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞെന്ന് ആരോപണം

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിക്ക് നേരെ പീഡന ശ്രമം. വഞ്ചിയൂർ മൂലവിളാകത്താണ് യുവതി ആക്രമിക്കപ്പെട്ടത്. മരുന്നു വാങ്ങാനായി ഇരുചക്ര വാഹനത്തിൽ പുറത്തിറങ്ങുമ്പോഴാണ് പീഡനശ്രമം ഉണ്ടായത്. പോലീസിൽ പരാതി അറിയിച്ചിട്ടും സഹായം ലഭിച്ചില്ലെന്ന് ഇരയുടെ ബന്ധുക്കൾ ആരോപിക്കുന്നു. ഇതേ തുടർന്നാണ് ഇവർ കമ്മീഷണർക്ക് പരാതി നൽകി. 

49-കാരിയെയാണ് അജ്ഞാതൻ ക്രൂരമായി ആക്രമിച്ചത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പേട്ട പൊലീസിൽ വിവരം അറിയിച്ചിട്ടും നടപടി ഒന്നും ഉണ്ടായില്ല. കഴിഞ്ഞ 13-ന് രാത്രി 11മണിക്കാണ് സംഭവം.വീട്ടിലേക്കുള്ള വഴിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ വണ്ടി തടഞ്ഞുനിർത്തി അതിക്രൂരമായി ആക്രമിക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവർ മകളോട് കാര്യം പറഞ്ഞു. മകൾ പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് സംഭവം അറിയിച്ചെങ്കിലും മേൽവിലാസം ചോദിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

ALSO READ: Murder: ഡൽഹിയിൽ യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ

പോലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്, സ്റ്റേഷനിലെത്തി മൊഴി നൽകാനായിരുന്നെന്നും പരാതിക്കാർ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിച്ച് വരികയാണെന്നാണ് സൂചന. നേരത്തെ മ്യൂസിയത്തിൽ പ്രഭാത നടത്തത്തിന് എത്തിയ വനിത ഡോക്ടറും കവടിയാഫിൽ പെൺകുട്ടികളും ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കർശന പരിശോധന നടത്തുമെന്ന് പോലീസ് പറഞ്ഞിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News