Sandal Theft: പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി: മുങ്ങും വഴി നാട്ടുകാർ പിടികൂടി

അർദ്ധരാത്രിയോടെ മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തി ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 17, 2023, 11:48 AM IST
  • സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു
  • തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു
  • വളാഞ്ചേരി പോലീസാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്
Sandal Theft: പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി: മുങ്ങും വഴി നാട്ടുകാർ പിടികൂടി

മലപ്പുറം: പള്ളിവളപ്പിൽ നിന്ന്‌ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി. പാലക്കാട് ചെറുകോട് വല്ലപ്പുഴ സ്വദേശി ഇബ്രാഹിം ആണ് പിടിയിലായത്. എടയൂർ മൂന്നാക്കൽ പള്ളിവളപ്പിൽ നിന്നാണ് ഇയാൾ ചന്ദനം മുറിച്ച് കടത്താൻ ശ്രമിച്ചത്. 

രണ്ടാഴ്ച മുമ്പ് പള്ളി വളപ്പിൽ നിന്ന് ചന്ദനം മുറിച്ച് കടത്തിയതായി‌ സംശയം തോന്നിയതിനെ തുടർന്ന് നാട്ടുകാർ മൂന്നാക്കൽ പള്ളിയിലെ വഖഫ് ബോർഡ് അംഗത്തെ വിവരമറിയിക്കുകയും ഇവർ നടത്തിയ തിരച്ചിലിൽ ചന്ദനം വെട്ടിയതായും ബാക്കിയുള്ള ചന്ദനം വെട്ടാനുള്ള തയ്യാറെടുപ്പിലായതായും കണ്ടെത്തിയിരുന്നു. സമീപത്ത് നിന്ന് വെട്ടാനുള്ള ആയുധവും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും നാട്ടുകാരായ രണ്ടു പേർ പള്ളിപ്പറമ്പിൽ കാവൽ നിൽക്കുകയും ഉണ്ടായി.

കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് മോഷ്ടാവ് പള്ളിപ്പറമ്പിൽ എത്തിയത്. ബൈക്കിൽ എത്തിയ മോഷ്ടാവ് ആയുധവുമായി പള്ളിപ്പറമ്പിലെ ചന്ദനം വെട്ടി ചാക്കിൽ ആക്കി മടങ്ങി പോകുമ്പോഴാണ് നാട്ടുകാർ ചേർന്ന് ഓടിച്ചിട്ട് പിടികൂടിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കൊണ്ടുപോയി. തുടർനടപടികളുടെ ഭാഗമായി‌ പ്രതിയെ കോടതിയിൽ ഹാജരാക്കും,

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News