കോട്ടയം: രാമപുരത്ത് മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് 15 വർഷങ്ങൾക്ക് ശേഷം പിടിയിൽ. തമിഴ്നാട് സ്വദേശിയായ അരുൾ രാജ് എന്നയാളെയാണ് രാമപുരം പോലീസ് പിടികൂടിയത്. ഇയാൾ 2008 ൽ വെളിയന്നൂർ ഭാഗത്തെ വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിക്കുകയും തുടര്‍ന്ന് രാമപുരം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Also Read: മോഷ്ടിച്ച ഇന്നോവ, പ്രതിയുടെ ഫാസ്റ്റ് ആൻറ് ഫ്യൂരിയസ് റൈഡ്; കിട്ടിയത് നാട്ടുകാരുടെ കയ്യിൽ
തുടർന്ന് കോടതിയിൽ നിന്നും ജാമ്യം നേടിയ ഇയാൾ കോടതിയില്‍ ഹാജരാവാതെ ഒളിവിൽ പോയി. തുടർന്ന് കോടതി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ശേഷം ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ തിരച്ചിലിലാണ് ഇയാളെ നാമക്കൽ ഈറോഡ് ഭാഗത്തുനിന്നും പിടികൂടിയത്.
ക്ഷേത്രത്തില്‍ മോഷണം, സ്വര്‍ണ്ണവും പണവും കവര്‍ന്നു; സി സി ടിവിയും മോഷ്ടാവ് കൊണ്ടു പോയി
നെടുങ്കണ്ടം കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം.കാണിക്ക വഞ്ചികളും അലമാരയും കുത്തിതുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. സിസി ടിവിയും മോഷ്ടാവ് അപഹരിച്ചു. കഴിഞ്ഞ രാത്രിയിലാണ്, കല്ലാര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മോഷണം നടന്നത്.ശ്രീ കോവില്‍ തുറന്ന മോഷ്ടാവ്, പ്രധാന കാണിക്ക വഞ്ചി ഉള്‍പ്പടെ നാല് കാണിക്ക വഞ്ചികള്‍, കുത്തി തുറന്നു. ഇതിനായി ഉപയോഗിച്ച കമ്പി സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
Also Read: Lord Shiva Fav Zodiac Signs: മഹാദേവന്റെ അനുഗ്രഹത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, നിങ്ങളും ഉണ്ടോ?
ക്ഷേത്രം ഓഫീസിനകത്ത് പ്രവേശിച്ച മോഷ്ടാവ്, അലമാരിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും അപഹരിച്ചു. ക്ഷേത്രത്തിലെ സിസി ടിവി ക്യാമറകളും മോണിറ്ററും ഹാര്‍ഡ് ഡിസ്‌കും അപഹരിയ്ക്കപ്പെട്ടു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ്, സൂചന.കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ സ്‌കന്ദ ഷഷ്ഠി ആഘോഷം നടന്നിരുന്നു. ഇതില്‍ നിന്നും കാണിക്കയായി ലഭിച്ച പണം മുഴുവന്‍ നഷ്ടപെട്ടതായാണ് വിലയിരുത്തല്‍. നെടുങ്കണ്ടം പോലിസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.