മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട. അബൂദാബിയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയില്‍ നിന്നാണ് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടിയത്. കേസിൽ യാത്രക്കാരിയായ ഷമീറയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also Read: വിവേക് എക്സ്പ്രസ്സിൻറെ ടോയ്ലറ്റിൽ ഒരു ചാക്ക് കഞ്ചാവ്; വില 13.5 ലക്ഷം
ഷമീറ അബൂദാബിയില്‍നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് കരിപൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഷമീറയില്‍നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ രണ്ടംഗങ്ങളും എത്തിയിരുന്നു. കുന്നമംഗലം സ്വദേശികളായ റിഷാദും ജംഷീറുമായിരുന്നു ആ രണ്ടംഗങ്ങൾ. ഇവരാണ് ആദ്യം പോലീസിന്റെ വലയിലാവുന്നത്. ശേഷം ഷമീറയേയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Also Read: Dhanshakti Rajayoga: ധനശക്തി രാജയോഗത്തിലൂടെ ഫെബ്രുവരിയിൽ ഈ രാശിക്കാർ പൊളിക്കും, നിങ്ങളുമുണ്ടോ?
ഷമീറ അത്യാധുനിക സ്കാനിങ് സംവിധാനങ്ങളെ മറികടന്നാണ് എയര്‍പോര്‍ട്ടിന് പുറത്തെത്തിയത്. ശേഷം നടത്തിയ ദേഹ പരിശോധനയിൽ നിന്നാണ് വസ്ത്രത്തില്‍ നിന്നും സ്വര്‍ണ്ണമടങ്ങിയ മൂന്ന് പാക്കറ്റുകള്‍ പിടികൂടിയത്. അതിന് 1340 ഗ്രാം തൂക്കമുണ്ടായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് അഭ്യന്തര വിപണിയില്‍ 80 ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കരിപ്പൂര്‍ എയര്‍പോട്ടിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 8 മത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും പ്രതികളെ തുടരന്വേഷണത്തിനായി കസ്റ്റംസ് പ്രിവന്റീവ് ഡിവിഷന് കൈമാറുമെന്നാണ് റിപ്പോർട്ട്.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.