ആലപ്പുഴ: തിരുവാമ്പാടി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈകോ കെട്ടിടത്തിലെ എക്സോസ് ഫാന്‍ ഇളക്കി മാറ്റിയ യ ശേഷം അകത്തു കയറി അലമാര കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.
Also Read: മൈലപ്ര കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ
നിരവധി മോഷണ കേസുകളില്‍ പ്രതിയായ എടത്വ പഞ്ചായത്ത് ആറാം വാര്‍ഡില്‍ കട്ടപ്പുറം വീട്ടില്‍ വര്‍ഗീസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റു ചെയ്തത്. സംഭവം നടന്നത് ഈ മാസം മൂന്നിന് രാത്രിയായിരുന്നു. പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ വെളുത്ത സ്കൂട്ടറില്‍ എത്തിയ ആളാണ് മോഷണം നടത്തിയതെന്ന് മനസിലാകുകയും തുടർന്ന് സ്കൂട്ടര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയതെന്ന് പോലീസ് പറഞ്ഞു.
Also Read: മഹാദേവന്റെ കൃപയാൽ ഇന്ന് ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങൾ!
ഇയാൾ എടത്വ പോലീസ് രജിസ്റ്റര്‍ ചെയ്ത മോഷണ കേസിലേയും പ്രതിയാണ്. ആലപ്പുഴ സിഐ എസ്.അരുണിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.ആര്.ബിജു, മനോജ് യു.കൃഷ്ണന്, മോഹന്‍കുമാര്‍, നെവിന്, എ.എസ്.ഐ വേണുഗോപാല്‍, എസ്.സി.പി.ഒമാരായ ബിനോജ്, വിപിന്‍ദാസ്, സി.പി.ഒ അംബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.