കണ്ണൂർ രാമന്തളിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

വീടിന്റെ സമീപത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ പുലർച്ചെ അജ്ഞാതർ തീവെച്ച് നശിപ്പിക്കുകയായിരുന്നു  

Written by - Zee Malayalam News Desk | Last Updated : Jun 3, 2023, 11:21 AM IST
  • രാമന്തളി പഞ്ചായത്ത് മെമ്പറുമായ സി ജയരാജിന്റെ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്.
  • വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 59 ജെ 4822 എന്ന മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് അജ്ഞാതരെത്തി തീവെച്ച് നശിപ്പിച്ചത്.
  • ഇന്ന് ജൂൺ മൂന്ന് പുലർച്ചോടെയാണ് സംഭവം നടക്കുന്നത്.
കണ്ണൂർ രാമന്തളിയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

കണ്ണൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ അജ്ഞാതർ തീവെച്ചു നശിപ്പിച്ചു. കണ്ണൂർ ചുളക്കടവിൽ മുസ്ലീം ലീഗ് പ്രവർത്തകനും രാമന്തളി പഞ്ചായത്ത് മെമ്പറുമായ സി ജയരാജിന്റെ ഓട്ടോറിക്ഷയാണ് തീവെച്ച് നശിപ്പിച്ചത്. വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന കെ.എൽ 59 ജെ 4822 എന്ന മഹീന്ദ്ര ആൽഫ ഓട്ടോറിക്ഷയാണ് അജ്ഞാതരെത്തി തീവെച്ച് നശിപ്പിച്ചത്.

ഇന്ന് ജൂൺ മൂന്ന് പുലർച്ചോടെയാണ് സംഭവം നടക്കുന്നത്. സാധാരണ എന്നും ഓട്ടം കഴിഞ്ഞ് വീട്ടു മുറ്റത്താണ് ജയരാജ് വണ്ടി നിർത്തിയിടാറുള്ളത്. പുലർച്ചെ 3 മണിയോടെ എന്തോ പൊട്ടി ത്തറിക്കുന്ന ശബ്ദം കേട്ടതായി വീട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജയരാജിന്റെ പരാതിയിൽ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News