Crime: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

കേസിൽ ദമ്പതികളായ ബൾക്കീസ് - അഫ്സൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 16, 2022, 01:28 PM IST
  • ബൾക്കീസിൻറെ അടുത്ത ബന്ധുവാണ് പിടിയിലായ നിസാം
  • ബൾക്കീസ് നൽകിയ മൊഴിയെ തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് അന്വേഷണം നടന്നിരുന്നു
  • റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.
Crime: കോടികളുടെ മയക്കുമരുന്ന് പിടികൂടിയ കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ നഗരത്തിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ മുഖ്യ പ്രതിയായ നിസാം അബ്ദുൾ ഗഫൂർ അറസ്റ്റിലായി. കണ്ണൂർ തെക്കി ബസാർ സ്വദേശി നിസാമിനെയാണ് മഞ്ചേശ്വരം ഹൊസങ്കടിയിൽ നിന്ന് പിടികൂടിയത്. 
 

കേസിൽ ദമ്പതികളായ ബൾക്കീസ് - അഫ്സൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ ബൾക്കീസിൻറെ അടുത്ത ബന്ധുവാണ് പിടിയിലായ നിസാം. മാർച്ച് ഏഴിനാണ് കണ്ണൂരിലെ പാർസൽ ഓഫീസിൽ ടെക്സ്റ്റയിൽസിൻറെ പേരിൽ  ബംഗ്ലുരുവിൽ നിന്ന് രണ്ടു കിലോ വരുന്ന എം ഡി എം എ, ഓപിയം അടക്കമുള്ള ലഹരി വസ്തുക്കൾ കൈപ്പറ്റാൻ എത്തിയ ബൾക്കീസും അഫ്സലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നിസാമിൻറെ പങ്കാളിത്തം വ്യക്തമായത്.

ബൾക്കീസ് നൽകിയ മൊഴിയെ തുടർന്ന് കണ്ണൂർ നഗരത്തിലെ വസ്ത്രകട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്ക് മരുന്ന് ശേഖരകേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മാരക ലഹരി മരുന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചിരിന്നു. ഇവരുടെ അന്വേഷണത്തിലാണ് നിസാം പിടിയിലായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News