Karyavattom Ragging Case: കുടിക്കാൻ തുപ്പിയ വെള്ളം, കെട്ടിയിട്ട് ക്രൂരമർദനം; കാര്യവട്ടം കോളേജിൽ ക്രൂര റാഗിങ്, 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ

Karyavattom Ragging Case: ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥികൾക്കാണ് സീനിയർ വിദ്യാർഥികളിൽ നിന്നും റാഗിങ് നേരിട്ടത്.

Written by - Zee Malayalam News Desk | Last Updated : Feb 18, 2025, 11:41 AM IST
  • കാര്യവട്ടം ഗവ.കോളേജിൽ റാഗിങ്
  • 7 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
  • ഒന്നാം വർഷ വിദ്യാർഥിയുടെ പരാതിയിലാണ് നടപടി
Karyavattom Ragging Case: കുടിക്കാൻ തുപ്പിയ വെള്ളം, കെട്ടിയിട്ട് ക്രൂരമർദനം; കാര്യവട്ടം കോളേജിൽ ക്രൂര റാഗിങ്, 7 വിദ്യാർഥികൾക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോട്ടയം നഴ്സിങ് കോളേജിന് പിന്നാലെ കാര്യവട്ടം ​ഗവ.കോളേജിലും ക്രൂര റാഗിങ്. ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർഥികൾക്കാണ് സീനിയർ വിദ്യാർഥികളിൽ നിന്നും റാഗിങ് നേരിട്ടത്.

സംഭവത്തിൽ ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. മൂന്നാം വർഷ വിദ്യാർഥികളായ വേലു, പ്രിൻസ്, അനന്തൻ, പാർത്ഥൻ, അലൻ, ശ്രാവൺ, സൽമാൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Read Also : പാതിവിലയിൽ കള്ളപ്പണമോ? 12 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്, ആനന്ദ കുമാറിന്റെയും ലാലി വിൻ‌സന്റിന്റെയും വീടുകളിൽ പരിശോധന

ഒന്നാം വർഷ വിദ്യാർഥിയായ ബിൻസ് ജോസിന്റെ പരാതിയിലാണ് നടപടി. റാഗിങിന് പിന്നാലെ കോളേജ് പ്രിൻസിപ്പാളിനും കഴക്കൂട്ടം പൊലീസിനും ബിൻസ് പരാതി നൽകിയിരുന്നു. കോളേജിലെ ആന്റി റാ​ഗിങ് സെൽ നടത്തിയ അന്വേഷണത്തിൽ റാ​ഗിങ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. 

ഫെബ്രുവരി 11നാണ് കോളേജ് കാമ്പസിൽ വെച്ച് ഒന്നാം വർഷ വിദ്യാ‍ർഥികളായ ബിൻസ് ജോസ്, അഭിഷേക് എന്നിവർ റാഗിങ്ങിനിരയായത്. ബാഡ്മിന്റൺ പ്രാക്ടീസ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് പോയപ്പോഴായിരുന്നു മർദനം. അഭിഷേകിനായിരുന്നു ആദ്യം അടികിട്ടിയത്. നട്ടെല്ലിന് മർദനമേറ്റ അഭിഷേക് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് ഓടിപ്പോയി. 

Read Also: ചാലക്കുടി ബാങ്ക് കവർച്ച കേസ്: പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷ ഇന്ന് പരിഗണിക്കും

ബിൻസിനെ എസ്എഫ്ഐയുടെ യൂണിറ്റ് റൂമിലേക്ക് പിടിച്ചുകൊണ്ടുപോകുകയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കാൽമുട്ട് നിലത്ത് നിർത്തിയായിരുന്നു മർദനം. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം തന്നുവെന്നും ഷർട്ട് വലിച്ചുകീറിയെന്നും ബിൻസ് പറഞ്ഞു. പരാതി നൽകിയാൽ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഒരു മണിക്കൂറോളം പീഡനമുണ്ടായിരുന്നു.  

ആന്റി റാഗിംഗ് സെൽ കഴിഞ്ഞ ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുകയായിരുന്നു. മർദനമേറ്റ വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും ആരോപണ വിധേയരായ വിദ്യാർഥികളുടേയുമടക്കം മൊഴികൾ രേഖപ്പെടുത്തുകയും സിസിടിവി ദൃശ്യങ്ങൾ  പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് റാഗിംഗ് സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News