രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് ഇന്ന് കൂട്ടിയത്. എണ്ണക്കമ്പനികളാണ് ഇക്കാര്യം അറിയിച്ചത്. ഒൻപത് ദിവസത്തിനിടെ എട്ടാമത്തെ തവണയാണ് ഇന്ധനവില വർധിക്കുന്നത്. പെട്രോളിനും ഡീസലിനും ഇതിനോടകം ആറ് രൂപയിലധികം കൂടിയിട്ടുണ്ട്. ഇത് മൂലം നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയിലും നിരക്കിലും വർധനവ് ഉണ്ടായേക്കും.
അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടന്നിരുന്നതിനാൽ കഴിഞ്ഞ നാല് മാസമായി ഇന്ധനവില കൂട്ടിയിരുന്നില്ല. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനവും കഴിഞ്ഞതോടെ എണ്ണക്കമ്പനികൾ വീണ്ടും ഇന്ധനവില വർധിപ്പിക്കാൻ തുടങ്ങി. വരും ദിവസങ്ങളിലും പെട്രോൾ ഡീസൽ വില കൂടുമെന്നാണ് കരുതുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...