സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ച് അനധികൃതമായി വരുമാനം സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇത് സംബന്ധിക്കുന്ന രേഖകൾ പുറത്ത് വിട്ടിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിയുടെ 99 ശതമാനവും മാധബിയുടെ കൈവശമാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. സെബിയിൽ ഉദ്യോഗസ്ഥയായിട്ടും കമ്പനികളുമായുള്ള ബന്ധം തുടർന്നെന്നും ഇത് ഉദ്യോഗസ്ഥർക്ക് മറ്റ് പ്രൊഫഷണൽ പ്രവർത്തനങ്ങളിൽ നിന്ന് ശമ്പളമോ പ്രൊഫഷണൽ ഫീസോ സ്വീകരിക്കുവാൻ പാടില്ലായെന്ന 2008ലെ സെബിയുടെ നിയമത്തിനെതിരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സെബിയിലെ നിയമനത്തിന് ശേഷം അഗോറ അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡിന്റെ സിംഗപ്പൂരിലും ഇന്ത്യയിലുമുള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് മാധബി പറഞ്ഞിരുന്നത്. എന്നാല്‍ രജിസ്ട്രാര്‍ ഓഫ് കമ്പനി പ്രകാരം അഗോറ കമ്പനികൾ ഇപ്പോഴും പ്രവർത്തനം തുടരുന്നുണ്ട്.
Read Also: തിരികെ വരുമോ? വിരമിക്കൽ പ്രഖ്യാപനം പിൻവലിക്കുമെന്ന് സൂചന നൽകി വിനേഷ് ഫോഗട്ട്
അതേസമയം, സെബി മേധാവിക്കും അവരുടെ ഭർത്താവിനുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളിൽ വലിയ ആശങ്കയാണ് വിദേശ നിക്ഷേപകർ പങ്കു വയ്ക്കുന്നത്. ആരോപണങ്ങൾ തെറ്റാണെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും തനിക്ക് കാണാൻ കഴിയുന്നില്ലായെന്നും വിഷയത്തിൽ സുപ്രീം കോടതി തീരുമാനം കാത്തിരിക്കുകയാണെന്നും പ്രമുഖ മാർക്കറ്റിംഗ് വിദഗ്ധൻ മാർക്ക് മാത്യൂസ് പറഞ്ഞു. അതേസമയം ആരോപണങ്ങൾ ശരിയാണെങ്കിൽ അതിൽ ഉൾപ്പെട്ടിട്ടുള്ളവർ രാജിവയ്ക്കണമെന്ന് നിക്ഷേപകൻ മാർക്ക് ഫേബർ പ്രതികരിച്ചു.
നേരത്തെ മാധബി പുരി ബുച്ചിനും ഭർത്താവിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഹിൻഡൻബർഗ് ഉന്നയിച്ചിരുന്നു. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി പുരി ബുച്ചിനും ഭർത്താവ് ധവലിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണം. മൗറീഷ്യസിലും ബർമുഡയിലും ഇവർക്ക് നിക്ഷേപമുണ്ടെന്ന് ഹിഡൻബർഗ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നു.
എന്നാൽ മാധബി ഈ ആരോപണം തള്ളിയിരുന്നു. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണെന്നും എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണെന്നുമാണ് മാധബി പറഞ്ഞത്. രേഖകൾ ഏത് ഏജൻസികൾക്ക് വേണമെങ്കിലും നൽകാൻ തയ്യാറാണെന്നും അവർ വെല്ലുവിളിച്ചു. ഹിൻഡൻബർഗിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിൻ്റെ പ്രതികാരമാണ് ഈ ആരോപണത്തിന് പിന്നിലെന്നായിരുന്നു മാധബി ബുച്ചിന്റെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.