Fixed Deposits: ഗ്രീൻ ഡെപ്പോസിറ്റ് എവിടെ ഇട്ടാൽ മികച്ച പലിശ?

Green Fixed Deposits Interest Rate: നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കൾക്ക് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Mar 16, 2024, 03:46 PM IST
  • ഏത് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ നേട്ടം ഉണ്ടക്കാൻ സാധിക്കും
  • മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കും
  • 1111 ദിവസം മുതൽ 1777 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശ
Fixed Deposits: ഗ്രീൻ ഡെപ്പോസിറ്റ് എവിടെ ഇട്ടാൽ മികച്ച പലിശ?

നിക്ഷേപങ്ങൾക്ക് ഏറ്റവും നല്ല വരുമാനം ഉപഭോക്താക്കൾക്ക് നൽകുന്ന പല സർക്കാർ ബാങ്കുകളുമുണ്ട്. പക്ഷേ ഏത് സർക്കാർ ബാങ്കിൽ പണം നിക്ഷേപിക്കണം എന്നത് സംബന്ധിച്ച് ചിലപ്പോൾ ആശങ്ക വന്നേക്കാം. ഇത്തരക്കായാണ് ഇവിടെ പറയുന്നത്. ഏതെങ്കിലും സ്ഥിര നിക്ഷേപ പദ്ധതികൾ ആലോചിക്കുന്നവർക്കയാണ് ഇത്.

നിലവിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കൾക്ക് ഗ്രീൻ ഫിക്സഡ് ഡെപ്പോസിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എസ്ബിഐ ഉപഭോക്താക്കൾക്ക് ഗ്രീൻ റുപ്പി ടേം ഡെപ്പോസിറ്റ്, ബാങ്ക് ഓഫ് ബറോഡ എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഏത് നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ നേട്ടം ഉണ്ടക്കാൻ സാധിക്കും എന്ന് പരിശോധിക്കാം.

എസ്ബിഐ ഗ്രീൻ ടേം ഡെപ്പോസിറ്റ് സ്കീം

 ഗ്രീൻ ഡെപ്പോസിറ്റ് സ്കീമിൽ മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ ലഭിക്കും.  1111 ദിവസം മുതൽ 1777 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.15 ശതമാനം പലിശയും 2222 ദിവസത്തെ നിക്ഷേപത്തിന് 7.40 ശതമാനം പലിശയും ലഭിക്കും. സാധാരണ പൗരന്മാർക്കെങ്കിൽ 1111 ദിവസവും 1777 ദിവസവും കാലാവധിയുള്ള എഫ്ഡിയിൽ 6.65 ശതമാനം പലിശയും 2222 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന റീട്ടെയിൽ നിക്ഷേപങ്ങൾക്ക് 6.40 ശതമാനം പലിശയും ലഭിക്കും.

ആർക്കൊക്കെ പ്രയോജനം ലഭിക്കും?

സ്ഥിര താമസക്കാർ, എൻആർഐ ഉപഭോക്താക്കൾ എന്നിവർക്കെല്ലാം ഈ പ്രത്യേക നിക്ഷേപ പദ്ധതിയിൽ ചേരാൻ സാധിക്കും. യോനോ, ഇൻ്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ഇതിൽ ചേരാൻ സാധിക്കില്ല. താമസിക്കാതെ നിങ്ങൾക്ക് ഇതിലും സൗകര്യം ലഭിക്കും.

ബാങ്ക് ഓഫ് ബറോഡ 

ഇതുകൂടാതെ ബാങ്ക് ഓഫ് ബറോഡയും ഉപഭോക്താക്കൾക്ക് എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റ് സൗകര്യം നൽകുന്നുണ്ട്. 5000 രൂപ മുതൽ 2 കോടി രൂപയിൽ താഴെയുള്ള തുകയ്‌ക്കാണ് ബാങ്ക് ഈ സൗകര്യം ഉപഭോക്താക്കൾക്ക് നൽകുന്നത്.  ഒരു വർഷത്തേക്ക് 6.75%, 18 മാസത്തേക്ക് 6.75%, 777 ദിവസത്തേക്ക് 7.17%, 1111 ദിവസത്തേക്ക് 6.4%, 1717 ദിവസത്തേക്ക് 6.4%, 2201 ദിവസത്തേക്ക് 6.4% എന്നിങ്ങനെയാണ് ബാങ്കുകളുടെ പലിശ നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News