SBI Big Initiative: PensionSeva വെബ്സൈറ്റ് ആരംഭിച്ചു, പെൻഷൻകാർക്ക് നിരവധി സൗകര്യങ്ങൾ ലഭിക്കും ഇനി ഒറ്റ ക്ലിക്കിൽ

SBI pension seva website news: SBIപെൻഷൻകാർക്കായി 'എസ്ബിഐ പെൻഷൻ സേവാ വെബ്സൈറ്റ്'  (SBI pension seva website) ആരംഭിച്ചു. ഇവിടെ നിന്നും നിങ്ങൾക്ക് കുടിശ്ശിക കണക്കുകൂട്ടൽ ഷീറ്റ് ഡൗൺലോഡ് ചെയ്യാം. അറിയാം അതിന്റെ മുഴുവൻ പ്രക്രിയയും...   

Written by - Ajitha Kumari | Last Updated : Sep 13, 2021, 12:48 AM IST
  • SBI പെൻഷൻകാർക്കുള്ള പുതിയ വെബ്സൈറ്റ് ആരംഭിച്ചു
  • പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് PensionSeva ആരംഭിച്ചു
  • നിരവധി വിപുലമായ ആനുകൂല്യങ്ങൾ SBI ൽ ലഭ്യമാകും
SBI Big Initiative: PensionSeva വെബ്സൈറ്റ് ആരംഭിച്ചു, പെൻഷൻകാർക്ക് നിരവധി സൗകര്യങ്ങൾ ലഭിക്കും ഇനി ഒറ്റ ക്ലിക്കിൽ

ന്യൂഡൽഹി: SBI pension seva website news: എസ്ബിഐ തങ്ങളുടെ മുതിർന്ന പൗരന്മാരായുള്ള ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫർ പുറത്തിറക്കിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) പ്രത്യേകിച്ച് പെൻഷൻകാർക്കായി https://www.ptensionseva.sbi/ എന്ന നവീകരിച്ച വെബ്സൈറ്റിന്റെ സേവനം ആരംഭിച്ചു. ഇതിന് കീഴിൽ ബാങ്ക് പെൻഷനുമായി ബന്ധപ്പെട്ട ജോലി കൂടുതൽ എളുപ്പമാക്കും. 

ഇതിൽ പെൻഷനുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഈ വെബ്സൈറ്റിൽ നിങ്ങൾ സ്വയം രജിസ്റ്റർ ചെയ്യണം. ഇതിനുശേഷം നിങ്ങൾ അതിൽ ലോഗിൻ ചെയ്യണം, അതിനുശേഷം നിങ്ങൾക്ക് വെബ്സൈറ്റ് ഉപയോഗിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയാം... 

Also Read: SBI Account Benefits..!! SBIയില്‍ അക്കൗണ്ട് ഉണ്ടോ? എങ്കില്‍ ലഭിക്കും ഈ ആനുകൂല്യങ്ങള്‍

ഈ സുപ്രധാന സൗകര്യങ്ങൾ ലഭ്യമാകും (These important facilities will be available)

1. SBI യുടെ ട്വീറ്റ് അനുസരിച്ച് നിങ്ങൾക്ക് കുടിശ്ശിക കണക്കുകൂട്ടൽ ഷീറ്റ് (arrears calculation sheet) വെബ്സൈറ്റിൽ നിന്നും  ഡൗൺലോഡ് ചെയ്യാം.
2. ഇതിനുപുറമെ നിങ്ങൾക്ക് പെൻഷൻ സ്ലിപ്പ് അല്ലെങ്കിൽ ഫോം -16 ഡൗൺലോഡ് ചെയ്യാം.
3. ഇതിൽ നിങ്ങളുടെ പെൻഷൻ ലാഭവിവരങ്ങളുടെ വിവരങ്ങളും കാണാം.
4. നിങ്ങൾ എവിടെയെങ്കിലും എന്തെങ്കിലും നിക്ഷേപം നടത്തിയിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അതും കാണാൻ കഴിയും.
5. കൂടാതെ നിങ്ങൾക്ക് ലൈഫ് സർട്ടിഫിക്കറ്റിന്റെ സ്റ്റാറ്റസും കാണാൻ കഴിയും
6. ബാങ്കിൽ നടത്തിയ ഇടപാടിന്റെ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. മൊത്തത്തിൽ, പെൻഷനുമായി ബന്ധപ്പെട്ട ജോലി വളരെ എളുപ്പമാകും

നിങ്ങൾക്ക് നിരവധി വിപുലമായ ആനുകൂല്യങ്ങൾ ലഭിക്കും (You will get many extended benefits)

1. ഈ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം, നിങ്ങൾക്ക് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും.
2. പെൻഷൻ പേയ്മെന്റ് വിശദാംശങ്ങളെക്കുറിച്ച്  മൊബൈൽ ഫോണിൽ നിങ്ങൾക്ക് അലേർട്ടുകൾ ലഭിക്കും.
3. ലൈഫ് സർട്ടിഫിക്കേഷൻ സൗകര്യം ശാഖയിൽ ലഭ്യമാകും.
4. പെൻഷൻ സ്ലിപ്പ് (Pension slip) ഇ-മെയിൽ വഴി ലഭിക്കും.
5. നിങ്ങൾക്ക് ഏതെങ്കിലും SBI ശാഖയിൽ നിങ്ങളുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയും

Also Read: SBI Platinum Deposit Scheme: കൂടുതല്‍ പലിശ നിരക്കുമായി എസ്ബിഐയുടെ പുതിയ നിക്ഷേപ പദ്ധതി, അറിയാം നേട്ടങ്ങള്‍

ഈ നമ്പറുകൾ സംരക്ഷിക്കുക (save these numbers)

ഈ വെബ്‌സൈറ്റിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നം നേരിടുകയാണെങ്കിൽ നിങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടാം. ലോഗിൻ ചെയ്യുന്നതിൽ നിങ്ങൾ എന്തെങ്കിലും പ്രശ്നം നേരിടുന്നുണ്ടെങ്കിൽ, 'എറർ സ്ക്രീൻ ഷോട്ടിനൊപ്പം നിങ്ങൾക്ക് support.pensionseva@sbi.co.in ൽ  ഇമെയിൽ അയയ്ക്കാം. ഇതിനൊപ്പം, നിങ്ങൾക്ക് 8008202020 എന്ന നമ്പറിലേക്ക് UNHAPPY എന്ന് എസ്എംഎസ് ചെയ്യാം. ഇതിനു പുറമേ, കസ്റ്റമർ കെയർ നമ്പർ - 18004253800/1800112211 അല്ലെങ്കിൽ 08026599990 എന്നിവയിലും നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News