Gold Price Today, 26 August 2021: മഞ്ഞ ലോഹത്തിന് ഓണവിപണിയില്‍ ഉണ്ടായ ഉണര്‍വ്വ് ഉത്സവകാലം കഴിഞ്ഞതോടെ മാറുകയാണ്. ഇന്ന് സ്വര്‍ണത്തിന് വിപണിയില്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില (Gold Rate) കുറയുകയാണ്. ഇന്ന് 120 രൂപയാണ് പവന് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,360 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4,420 രൂപയുമാണ് രേഖപ്പെടുത്തിയത്.
ഓണത്തിന് ഏറെ ദിവസങ്ങള്‍ക്ക് മുന്‍പ് താഴ്ന്ന നിലയിലായിരുന്ന സ്വര്‍ണവില (Gold Price) ഓണക്കാലമെത്തിയതോടെ വര്‍ദ്ധിക്കുകയായിരുന്നു. ഓണത്തിന് സജീവമായിരുന്ന വിപണിയില്‍ മാറ്റം കണ്ടു തുടങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. ബുധനാഴ്ച സ്വര്‍ണം പവന് 80 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വര്‍ണത്തിന് 35,480 രൂപയായിരുന്നു രേഖപ്പെടുത്തിയത്.
അതേസമയം രാജ്യാന്തര വിപണിയിലും വില ഇടിവാണ് രേഖപ്പെടുത്തിയിരിയ്ക്കുന്നത്. ഉത്സവകാലം കഴിഞ്ഞതോടെ സ്വര്‍ണ വിപണി വീണ്ടും മന്ദതയിലേയ്ക്ക് നീങ്ങുകയാണ് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
എന്നാല്‍, ആഗസ്റ്റ് മാസം തുടക്കത്തില്‍ സ്വര്‍ണവില 36,000 രൂപയായിരുന്നു. പിന്നീടാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു സ്വര്‍ണത്തിന് ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില.
അതേസമയം, ജൂണ്‍ മാസത്തിലെ സ്വര്‍ണവിലയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് എന്നത് നിക്ഷേപകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേപോലെ പ്രതീക്ഷ നല്‍കുന്നു.ജൂണ്‍ മാസത്തില്‍ സ്വര്‍ണവില ഒരു പവന് 36,960 രൂപ വരെ ഉയര്‍ന്നിരുന്നു.
രാജ്യാന്തര വിപണിയിലെ വിലയിടിവും ഡോളറിനുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതും സ്വര്‍ണവിലയില്‍ വലിയ ഇടിവിന് കാരണമായതായാണ് വിലയിരുത്തല്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...