Budget 2025: പുതിയ നികുതി വ്യവസ്ഥകൾ എങ്ങനെയായിരിക്കും? അറിയാം കിഴിവുകളും ഇളവുകളും

Budget 2025: ഏത് നികുതി വ്യവസ്ഥയാണ് മികച്ചത്?

Written by - Zee Malayalam News Desk | Last Updated : Jan 28, 2025, 06:23 PM IST
  • കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു.
  • മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്.
Budget 2025: പുതിയ നികുതി വ്യവസ്ഥകൾ എങ്ങനെയായിരിക്കും? അറിയാം കിഴിവുകളും ഇളവുകളും

കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളു. മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് അവതരിപ്പിക്കാൻ പോകുന്നത്. രാജ്യത്തുള്ള നികുതിദായകർ ആദായ നികുതി ഇളവുകൾ വര്ധിപ്പിക്കുമോ എന്നതിനെ കുറിച്ചുള്ള പ്രതീക്ഷയിലാണ്. പുതിയ നികുതി വ്യവസ്ഥകൾ എങ്ങനെയായിരിക്കും എന്ന് ആകാംക്ഷയും നിലനിൽക്കുകയാണ്.

2024ലെ ഫിനാന്‍സ് ആക്ട് പ്രകാരം സെക്ഷന്‍ 115ബിഎസിയില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. ഈ ഭേദഗതി 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തിലായിട്ടുണ്ട്. അതേസമയം യോഗ്യരായ നികുതിദായകര്‍ക്ക് പുതിയ നികുതി വ്യവസ്ഥയില്‍ നിന്ന് ഒഴിവാകാനും പഴയ നികുതി വ്യവസ്ഥയില്‍ തുടരാനുമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ സാധിക്കും.

നികുതിദായകര്‍ക്ക് വിവിധ നികുതി കിഴിവുകളും ഇളവുകളും പഴയ നികുതി വ്യവസ്ഥ വാഗ്ദാനം ചെയ്യുന്നു. ബിസിനസ് ഇതര മേഖലയിലെ നികുതിദായകര്‍ക്ക് അവരുടെ ആദായനികുതി റിട്ടേണിലെ (ഐടിആര്‍) ഓപ്ഷന്‍ അനുസരിച്ച് ഓരോ വര്‍ഷവും തങ്ങള്‍ക്ക് അനിയോജ്യമായ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കാം. എന്നാല്‍ ബിസിനസ്, പ്രൊഫഷണല്‍ മേഖലയില്‍ നിന്നുള്ള നികുതിദായകര്‍ക്ക് പുതിയ നികുതിവ്യവസ്ഥയായിരിക്കും അനിയോജ്യം.

പഴയനികുതി വ്യവസ്ഥയില്‍ ശമ്പള വരുമാനത്തില്‍ നല്‍കിവന്നിരുന്ന 50000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പുതിയ നികുതി വ്യവസ്ഥയിലും പ്രാവര്‍ത്തികമാകും. പുതിയ നികുതി വ്യവസ്ഥയില്‍ ഈ കിഴിവ് 75000 ആയി ഉയര്‍ത്തിയിട്ടുണ്ട്. 2024-25 സാമ്പത്തിക വര്‍ഷം മുതല്‍ ഇവ പ്രാബല്യത്തിലായിക്കഴിഞ്ഞു.

പഴയ നികുതിവ്യവസ്ഥയിൽ ആകെ വരുമാനം 5,00,000 രൂപയില്‍ കവിയാത്തവര്‍ക്ക് 12,500 രൂപ വരെ നികുതി ഇളവ് ലഭിക്കും. എന്നാല്‍ ഈ റിബേറ്റ് ആനൂകൂല്യം എന്‍ആര്‍ഐ (NRI) പൗരന്‍മാര്‍ക്ക് ലഭിക്കില്ല. എന്നാൽ പുതിയ നികുതി വ്യവസ്ഥ പ്രകാരം ആകെ വരുമാനം 7,00,000 രൂപയില്‍ കവിയാത്തവര്‍ക്ക് 25000 രൂപ വരെ നികുതി ഇളവ് ലഭിക്കും. ഈ നികുതി ഇളവ് എന്‍ആര്‍ഐ പൗരന്‍മാര്‍ക്ക് ലഭിക്കില്ല.

വ്യക്തികളുടെ സാഹചര്യങ്ങള്‍ക്ക് അനിയോജ്യമായി വേണം നികുതി വ്യവസ്ഥ തെരഞ്ഞടുക്കേണ്ടത്. പഴയ നികുതി വ്യവസ്ഥയും പുതിയ നികുതി വ്യവസ്ഥയും താരതമ്യം ചെയ്ത ശേഷം നിങ്ങള്‍ക്ക് അനിയോജ്യമായ നികുതി സംവിധാനം തെരഞ്ഞെടുക്കണം. ആദായനികുതി പോര്‍ട്ടലില്‍ ലഭ്യമായ ഇന്‍കം-നികുതി കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് രണ്ട് നികുതി വ്യവസ്ഥകള്‍ക്ക് കീഴിലുള്ള തങ്ങളുടെ നികുതി ബാധ്യത കണക്കാക്കാന്‍ സാധിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News