നവഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ട ഗ്രഹമാണ് വ്യാഴം. വർഷത്തിലൊരിക്കലാണ് വ്യാഴം രാശിമാറുന്നത്. 12 വർഷമാണ് രാശിചക്രം പൂർത്തിയാക്കാൻ എടുക്കുന്നത്. വ്യാഴത്തിന്റെ നക്ഷത്രമാറ്റവും ഏറെ പ്രധാനപ്പെട്ടതാണ്. ഇന്ന് വ്യാഴത്തിന്റെ നക്ഷത്രമാറ്റം സംഭവിക്കുകയാണ്. നിലവിൽ ഇടവം രാശിയിലും മകയിരം നക്ഷത്രത്തിലുമാണ് വ്യാഴം സഞ്ചരിക്കുന്നത്. ഇന്ന് 1.10ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലെത്തും. 2025 ഏപ്രിൽ 10 വരെ രോഹിണി നക്ഷത്രത്തിൽ തന്നെ തുടരും.
വ്യാഴത്തിന്റെ നക്ഷത്രമാറ്റം 12 രാശികളെയും സ്വാധീനിക്കും. ഇതിൽ മൂന്ന് രാശികൾക്ക് ഈ നക്ഷത്രമാറ്റത്തിലൂടെ വലിയനേട്ടങ്ങൾ സ്വന്തമാകും. ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏതൊക്കെയാണ് ആ രാശികൾ എന്ന് നോക്കാം..
ഇടവം: ഇടവം രാശിക്കാർക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം വളരെ ഗുണകരമാകും. എല്ലാ മേഖലകളിലും ഇവർക്ക് വിജയം നേടാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാനസ്രോതസ്സുകൾ കണ്ടെത്തും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം വർധിക്കും. കരിയറിൽ പുതിയ ഉയരങ്ങൾ കീഴടക്കും. ജോലിയിൽ ശമ്പള വർധനവോടെയുള്ള സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വീടോ വാഹനമോ വാങ്ങാൻ സാധ്യതയുണ്ട്.
കർക്കടകം രാശിക്കാർക്ക് അനുകൂലമാണ് വ്യാഴത്തിന്റെ നക്ഷത്രമാറ്റം. സമ്പത്ത് വർധിക്കും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസ് ചെയ്യുന്നവർക്ക് നല്ല കാലമാണിത്.
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം ഗുണകരമാണ്. കുടുംബത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ അവസാനിക്കും. ജീവിതത്തില്‍ മാതാപിതാക്കളുടെ പൂര്‍ണ്ണസഹകരണം ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാന്‍ അനുകൂല സമയമാണ്. വിദേശത്ത് ജോലി നോക്കുന്നവർക്കും സമയം അനുകൂലമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.