Surya Rashi Parivartan 2021: വിജയത്തിന്റെയും ബഹുമാനത്തിന്റെയും ഘടകമായ സൂര്യൻ (Sun) ഏതാനും ദിവസങ്ങൾക്കുള്ളിൽ രാശിചക്രം മാറ്റാൻ പോകുന്നു (Rashi Parivartan). ഇത് 12 രാശിചിഹ്നങ്ങളിലെ (Zodiac Signs) ആളുകളെയും ബാധിക്കും.
2021 നവംബർ 16-ന് സൂര്യൻ രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കുകയും അടുത്ത ഒരു മാസത്തേക്ക് ഈ രാശിയിൽ തുടരുകയും ചെയ്യും. ഈ മാറ്റം ചില രാശിക്കാർക്കുള്ള കരിയർ (Career) ശോഭനമാക്കും. ഈ ആളുകൾക്ക് അവരുടെ കരിയറിൽ (Career) സ്ഥാനക്കയറ്റവും ബഹുമാനവും, ധനപരമായ നേട്ടങ്ങളും ലഭിക്കും.
ഈ രാശിക്കാർക്ക് സൂര്യന്റെ സംക്രമം വളരെ ശുഭകരമാണ് (Sun's transit is very auspicious for these zodiac signs)
ഇടവം (Taurus): ഇടവം രാശിക്കാർക്ക് സൂര്യന്റെ ഈ മാറ്റം വളരെ ശുഭകരമാണ്. ഈ ആളുകൾക്ക് ജോലിയിൽ വിജയവും ബഹുമാനവും ലഭിക്കും. വീടോ വാഹനമോ വാങ്ങാനുള്ള യോഗമുണ്ട്. വരുമാനം വർധിക്കാനുള്ള ശക്തമായ സാധ്യതകളുണ്ട്. മൊത്തത്തിൽ എല്ലാ മേഖലയിലും ഭാഗ്യം ഉണ്ടാകും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും വളരെയധികം പുരോഗതി ലഭിക്കും. സർക്കാർ ജോലിയിലോ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവരോ ആയ ആളുകൾക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും. അവർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചമായിരിക്കും.
Also Read: November 2021 Horoscope: ഈ 5 രാശിക്കാർക്ക് നവംബർ വളരെ അനുകൂലം, നിങ്ങളുടെ ഭാഗ്യവും തെളിയുമോ?
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സാമ്പത്തികമായും സ്വത്തുമായും ബന്ധപ്പെട്ട നേട്ടങ്ങൾ ലഭിക്കും. മേഖലയിൽ പുരോഗതി ഉണ്ടാകും, ബഹുമാനം വർദ്ധിക്കും. യാത്ര പോകാനല്ല സാധ്യതയുണ്ട്. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി (Virgo): കന്നി രാശിക്കാർക്ക് ഈ സമയം ധനലാഭമുണ്ടാകും. അതിന്റെ ഫലം സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന രൂപത്തിൽ വ്യക്തമായി ദൃശ്യമാകും. സൂര്യന്റെ അനുഗ്രഹത്താൽ ആത്മവിശ്വാസം വർദ്ധിക്കും, ആരോഗ്യം മികച്ചതായിരിക്കും, ബഹുമാനം ലഭിക്കും.
Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?
മകരം (Capricorn): മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്ക് ഈ സമയം മികച്ചതായിരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കുമെന്ന സന്തോഷമുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...