Sabarimala : ശബരിമല മേൽശാന്തിയായി പുത്തില്ലം മഹേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു; മുരളി പിജി മാളികപ്പുറം മേൽശാന്തി

Sabarimala Chief Priest Election : അടുത്ത ഒരു വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ട മേൽശാന്തിമാരുടെ കാലാവധി  

Written by - Zee Malayalam News Desk | Last Updated : Oct 18, 2023, 09:19 AM IST
  • ഇന്ന് ഒക്ടോബർ 18ന് തുലാം മാസം പൂജകൾക്കായി ക്ഷേത്രങ്ങളുടെ നട തുറന്ന് പൂജകൾക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്.
  • 17 പേരായിരുന്നു ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിരുന്നത്.
  • 12 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു.
Sabarimala : ശബരിമല മേൽശാന്തിയായി പുത്തില്ലം മഹേഷ് നമ്പൂതിരിയെ തിരഞ്ഞെടുത്തു; മുരളി പിജി മാളികപ്പുറം മേൽശാന്തി

പത്തനംതിട്ട : ശബരിമല മേൽശാന്തിയായി തൃശൂർ പാറമേക്കാവ് ക്ഷേത്രം ശാന്തി പുത്തില്ലം മഹേഷ് നമ്പൂതിരിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനെല്ലൂരർ സ്വദേശിയാണ് പി. എൻ മഹേഷ്. പിജി മുരളിയെ മാളികപ്പുറം ക്ഷേത്രത്തിന്റെ മേൽശാന്തിയായും തിരഞ്ഞെടുത്തു. ഇന്ന് ഒക്ടോബർ 18ന് തുലാം മാസം പൂജകൾക്കായി ക്ഷേത്രങ്ങളുടെ നട തുറന്ന് പൂജകൾക്ക് ശേഷമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടന്നത്. 

17 പേരായിരുന്നു ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിരുന്നത്. 12 പേര്‍ മാളികപ്പുറം മേല്‍ശാന്തി ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. ശബരിമല മേല്‍ശാന്തി അന്തിമ പട്ടികയില്‍ ഇടം നേടിയ 17 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത്  ശബരിമല ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷമാണ് പുതിയ മേല്‍ശാന്തിയെ നറുക്കെടുത്തത്. മാളികപ്പുറം മേല്‍ശാന്തി അന്തിമപട്ടികയില്‍ ഇടം നേടിയ 12 ശാന്തിമാരുടെ പേരുകള്‍ വെള്ളിക്കുടത്തിലിട്ട് അത് മാളികപ്പുറത്തമ്മയുടെ ശ്രീകോവിലിനുള്ളില്‍ പൂജ നടത്തിയശേഷം അതില്‍ നിന്നാണ് പുതിയ മാളികപ്പുറം മേല്‍ശാന്തിയെയും തിരഞ്ഞെടുത്തത്.

ALSO READ : Saturn - Jupiter Vakri: ശനി-വ്യാഴം വക്രി: ഡിസംബർ 31 വരെ ഈ രാശികൾക്ക് സുവർണ്ണ അവസരങ്ങൾ

പന്തളം കൊട്ടാരത്തില്‍ നിന്നുമെത്തിയ വൈദേഹ് വര്‍മ്മയും നിരുപമ ജി വര്‍മ്മയുമാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുത്തത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഇരു മേല്‍ശാന്തിമാരും പുറപ്പെട് ശാന്തിമാരായിരിക്കും.അടുത്ത ഒരു വര്‍ഷം വരെയാണ് ഈ മേല്‍ശാന്തിമാരുടെ കാലാവധി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍, ബോര്‍ഡ് അംഗങ്ങളായ എസ്.എസ്.ജീവന്‍, ജിസുന്ദരേശന്‍, ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ എം.മനോജ്, ദേവസ്വം സെക്രട്ടറി ജി. ബൈജു, നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ടേര്‍ഡ് ജസ്റ്റിസ് പത്മനാഭന്‍നായര്‍,ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ വി.കൃഷ്ണകുമാര്‍, ദേവസ്വം വിജിലന്‍സ് എസ്.പി സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ മേല്‍ശാന്തി നറുക്കെടുപ്പിന് ശബരിമലയില്‍ സന്നിഹിതരായിരുന്നു.

തുലാമാസ പൂജകളുടെ ഭാഗമായി ഇന്നലെ ഒക്ടോബര്‍ 17 മുതല്‍ 22 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വെര്‍ച്വല്‍ ക്യൂവിലൂടെ ബുക്ക് ചെയ്ത അയ്യപ്പഭക്തര്‍ക്ക് ദര്‍ശനത്തിനായി എത്തിച്ചേരാം. നിലയ്ക്കലിലും പമ്പയിലും  ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 22 ന് രാത്രി 10 ന് ഹരിവരാസനം പാടി ക്ഷേത്ര നട അടയ്ക്കും.  ചിത്തിര ആട്ടവിശേഷത്തിനായി ക്ഷേത്രനട നവംബര്‍ പത്തിന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. 11ന് ആണ് ആട്ട ചിത്തിര. അന്നേദിവസം രാത്രി 10 മണിക്ക് നട അടച്ചാല്‍ പിന്നെ മണ്ഡലകാല മഹോല്‍സവത്തിനായി നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്കാണ് തുറക്കുക.നവംബര്‍ 17 ന് ആണ് വിശ്ചികം ഒന്ന്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News