Rahu Ketu Rashi Parivartan in 2023: രാഹുവും കേതുവും ഒന്നര വർഷത്തിൽ അല്ലെങ്കിൽ 18 മാസത്തിനുള്ളിലാണ് രാശി മാറുന്നത്. ഇതുകൂടാതെ 9 ഗ്രഹങ്ങളിൽ രാഹു-കേതു ഗ്രഹങ്ങൾ മാത്രമാണ് എപ്പോഴും വക്രഗതിയിൽ ചലിക്കുന്നതും. ഗ്രഹസംക്രമണത്തിന്റെ കാര്യത്തിൽ 2023 വളരെ സവിശേഷമാണ്. വർഷത്തിന്റെ തുടക്കത്തിൽ തന്നെ അതായത് ജനുവരി 17 ന്, ശനി 30 വർഷത്തിന് ശേഷം രാശി സ്വന്തം രാശിയായ കുംഭത്തിൽ പ്രവേശിച്ചു. അതുപോലെ രാഹുവും കേതുവും 2023 ൽ രാശിമാറും. 2023 ഒക്ടോബർ 30 നാണ് രാഹുവും കേതുവും രാശി മാറുന്നത്. രാഹു മീനം രാശിയിൽ നിന്നും മേടം രാശിയിലേക്കും കേതു തുലാം രാശിയിൽ നിന്നും കന്നി രാശിയിലേക്കും പ്രവേശിക്കും. രാഹു കേതുവിന്റെ രാശി മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ പോകുന്നതെന്ന് നോക്കാം...
മേടം (Aris): ഒക്‌ടോബർ 30 ന് ശേഷം മേടം രാശിക്കാർ ശ്രദ്ധിക്കണം. ഇത്തരക്കാർക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. അതിലൂടെ മാനസിക പിരിമുറുക്കം രൂപപ്പെടാം. ജോലി ചെയ്യാൻ തോന്നില്ല. തർക്കങ്ങൾ വർദ്ധിച്ചേക്കാം. ജോലിസ്ഥലത്ത് പല തരത്തിലുള്ള പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഈ സമയം ക്ഷമയോടെ ധൈര്യത്തോടെ തരണം ചെയ്യുകയാണ് വേണ്ടത്.
ഇടവം (Taurus): രാഹു-കേതുവിന്റെ രാശിമാറ്റം ഇടവ രാശിക്കാർക്ക് ശുഭകരമല്ല. ഇവർക്ക് ഒരേ സമയം നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിച്ചേക്കാം. ഈ സമയം നിങ്ങൾക്ക് നിങ്ങളുടെ ബുദ്ധി ശരിയായി ഉപയോഗിക്കാൻ കഴിയില്ല, അതിനാൽ തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നിങ്ങൾ ശ്രദ്ധാപൂർവ്വം പ്രവർത്തിക്കണം. അപകീർത്തിയുണ്ടാകാൻ സാധ്യത.
മകരം (Capricorn): രാഹു-കേതുവിന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് ജീവിതത്തിന്റെ പല മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാക്കും. അനാവശ്യ തർക്കങ്ങൾ ഉണ്ടാകും. രോഗങ്ങൾ നിങ്ങളെ അലട്ടും. ജോലിയിൽ താൽപര്യമില്ലായ്മ മൂലം ബുദ്ധിമുട്ടും. ബിസിനസ്സ് മന്ദഗതിയിലാകാം. കഠിനാധ്വാനത്തിന്റെ ഫലം പൂർണമായി ലഭിക്കാത്തതിനാൽ മനസ്സ് വിഷമിക്കും. കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാകാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...