Horoscope Today, March 20, 2024: ഇന്ന് മാര്‍ച്ച് 20, ബുധനാഴ്ച, ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടാവും. ഈ ദിവസം നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ എന്തെല്ലാമാണ് ശുഭ കാര്യങ്ങളാണ് സമ്മാനിക്കുക?
Also Read: UP Crime News: 2 കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി, മുഖ്യപ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പോലീസ്
ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഇന്ന് ചില രാശിക്കാർക്ക് സാമ്പത്തിക മേഖലയിൽ നേട്ടങ്ങൾ ലഭിക്കും. ചില രാശിക്കാര്‍ പണം ചിലവഴിക്കുമ്പോള്‍ ശ്രദ്ധിക്കുക, വ്യാപാര മേഖലയിൽ ജാഗ്രത പാലിക്കേണ്ട ചില രാശിക്കാരും ഉണ്ട്.
Also Read: Hindu New Year 2024: ഹിന്ദു പുതുവർഷത്തില്‍ 3 ശുഭ യോഗങ്ങള്‍!! ഈ 3 രാശിക്കാരെ കോടീശ്വരന്മാരാക്കും!!
ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെ ആയിരിയ്ക്കും? 12 രാശികള്‍ക്കുള്ള, മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...
ഇന്നത്തെ രാശിഫലം മാര്‍ച്ച് 20, ബുധനാഴ്ച (Horoscope Today, March 20, 2024)
മേടം രാശി (Aries Zodiac Sign)
മേടം രാശിക്കാർക്ക് ഇന്ന് ശുഭ ദിവസമായിരിക്കും. ഭാഗ്യം ഒപ്പമുണ്ട്. തിനാൽ ബുദ്ധിമുട്ടുള്ള ജോലികൾ പോലും പൂർത്തിയാക്കുന്നതിൽ നിങ്ങൾ വിജയിക്കും. പോസിറ്റിവിറ്റിയോടെ കാര്യങ്ങളെ നേരിടുന്നത് വിജയം അനായസമാക്കും, ആരോഗ്യം മികച്ചതായിരിയ്ക്കും, നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു അശ്രദ്ധയും ഉണ്ടാകരുത്, അത് ആരോഗ്യം മോശമാക്കും.
ഭാഗ്യ സംഖ്യ: 7
ഭാഗ്യ നിറം: പച്ച
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിക്കാർക്ക് ഇന്ന് ഏറെ സന്തോഷം നിറഞ്ഞ ദിവസമായിരിയ്ക്കും, കൃത്യമായ ആസൂത്രണം നടത്തുക, ഇത് ജോലിയിലെ വെല്ലുവിളികളെ തരണം ചെയ്യാൻ സഹായിക്കുന്നു. പുതിയ ജോലികൾ ആവേശത്തോടെ ഏറ്റെടുക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യുക. സുഖമില്ലെങ്കിൽ, വിശ്രമിക്കുകയും വീട്ടിൽ സുരക്ഷിതമായി ഇരിക്കുകയും ചെയ്യുക
ഭാഗ്യ സംഖ്യ: 7
ഭാഗ്യ നിറം: വെള്ള
മിഥുനം രാശി ( Gemini Zodiac Sign)
മിഥുനം രാശിക്കാര്‍ക്ക് പ്ലനിഗ് നടത്തുക, പോസിറ്റീവ് വൈബുകൾ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചെയ്യേണ്ട കാര്യങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക, അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. ഉത്തരവാദിത്തങ്ങൾ വര്‍ദ്ധിക്കും, നിങ്ങളുടെ നേതൃത്വം ജോലിയിൽ പ്രകടമാകും, അമിത ജോലിഭാരം അലട്ടാം, ജോലിസ്ഥലത്തും വീട്ടിലും എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുക, നിങ്ങളുടെ കരിയറില്‍ നേട്ടം പ്രതീക്ഷിക്കാം
ഭാഗ്യ സംഖ്യ: 6
ഭാഗ്യ നിറം: മഞ്ഞ
കർക്കിടകം രാശി ( Cancer Zodiac Sign)
കർക്കിടക രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങൾ സമൃദ്ധമായി ലഭിക്കും. ജോലിസ്ഥലത്തോ ബിസിനസ്സിലോ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികതയ്യാറാക്കുക. വലിയ വായ്പകൾ ഒഴിവാക്കുക, എന്നാൽ ചെറിയ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കുന്നതാണ് നല്ലത്. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക. ജോലിസ്ഥലത്ത് കണ്ടുമുട്ടുന്നവരുമായി നല്ല ബന്ധം സ്ഥാപിക്കുക, ഇത് നിങ്ങൾക്ക് അനുകൂലമായിരിക്കും.
ഭാഗ്യ സംഖ്യ: 4
ഭാഗ്യ നിറം: നീല
ചിങ്ങം രാശി ( Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് പോസിറ്റിവിറ്റിയാണ് ശക്തി. നിങ്ങളുടെ അഹംഭാവം ഉപേക്ഷിക്കുക, സർക്കാർ ജീവനക്കാര്‍ ഒപ്പിടുന്നതിന് മുമ്പ് രേഖകൾ രണ്ടുതവണ പരിശോധിക്കുക. അമിതമായ ജോലിഭാരം നിങ്ങളെ സമ്മർദത്തിലാക്കുമെങ്കിലും ജോലിയിൽ നല്ല പ്രകടനവും അവസരങ്ങളും പ്രതീക്ഷിക്കുക. അധിക നേട്ടങ്ങൾക്കായി നിങ്ങളുടെ ദിനചര്യയിൽ ദൈനംദിന പൂജ ഉൾപ്പെടുത്തുന്നത് പരിഗണിക്കുക. തൊഴിൽപരമായ യാത്രകൾ സാധ്യമാണ്. ജോലി മാറ്റങ്ങളോ പുതിയ ഉത്തരവാദിത്തങ്ങളോ പ്രതീക്ഷിക്കുക
ഭാഗ്യ സംഖ്യ: 7
ഭാഗ്യ നിറം: ചുവപ്പ്
കന്നി രാശി (Virgo Zodiac Sign)
കന്നി രാശിക്കാർക്ക് ഇന്ന് ജോലിയില്‍ ഏറെ ശ്രദ്ധിക്കേണ്ട ദിവസം, അനാവശ്യ ചിലവുകള്‍ ഒഴിവാക്കുക, കോടതി കേസുകളിൽ ശ്രദ്ധിക്കുക, ജോലിസ്ഥലത്ത് വിജയങ്ങൾ ലഭിച്ചേക്കാം. ആരോഗ്യം മെച്ചപ്പെടും. ചില ലാഭകരമായ പദ്ധതികളില്‍ നിക്ഷേപിക്കുന്ന പണം നല്ല വരുമാനം നൽകി തുടങ്ങും. സാമ്പത്തിക മേഖലയിൽ ജാഗ്രത വേണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക.
ഭാഗ്യ സംഖ്യ: 3
ഭാഗ്യ നിറം: നീല
തുലാം രാശി ( Libra Zodiac Sign)
സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക. മുതിർന്നവരിൽ നിന്ന് മാർഗനിർദേശം സ്വീകരിക്കുക, നിർധനരായ ആളുകളെ സഹായിയ്ക്കുക, വലിയ തീരുമാനങ്ങൾക്ക് എടുക്കുന്നതിന് മുന്‍പ് ആലോചിയ്ക്കുക, മുതിര്‍ന്നവരുടെ അറിവ് ആവശ്യമാണ്. നിങ്ങളുടെ സമർപ്പണം മറ്റുള്ളവരെ സഹായിക്കാൻ പ്രചോദിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഭാഗ്യ സംഖ്യ: 8
ഭാഗ്യ നിറം: ചുവപ്പ്
വൃശ്ചികം രാശി ( Scorpio Zodiac Sign)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഊർജ്ജസ്വലമായ ഒരു ദിവസമാണ്. സാമ്പത്തികമായി ഈ ദിവസം ശുഭമാണ്, വലിയ നിക്ഷേപത്തിന് അനുകൂലമായ ദിവസം. നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും, . വിദ്യാർത്ഥികൾ ഇന്ന് കൂടുതൽ ഊർജ്ജസ്വലരായിരിക്കണം. അല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പുതിയ വരുമാന മാർഗങ്ങൾ ഉയർന്നുവരുന്നു, നിങ്ങളുടെ സാമ്പത്തികം അഭിവൃദ്ധിപ്പെടും.
ഭാഗ്യ സംഖ്യ: 9
ഭാഗ്യ നിറം: മഞ്ഞ
ധനു രാശി ( Sagittarius Zodiac Sign)
വെല്ലുവിളികള്‍ നിറഞ്ഞ ദിവസം, എന്നാല്‍ വിജയം ഉണ്ടാകും, കഠിനാധ്വാനം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങൾ ലഭിക്കും, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീടോ സ്ഥലമോ വാങ്ങുന്നതിനുമുമ്പ്, കുടുംബത്തിലെ മുതിർന്നവരുമായി സംസാരിക്കുന്നത് ഉറപ്പാക്കുക. ബിസിനസ്സ്, ഒരു പുതിയ ഡീൽ നിങ്ങളുടെ വഴി വന്നേക്കാം. പഠനം, സാമ്പത്തിക ഭാഗ്യം, ശക്തമായ സൗഹൃദങ്ങൾ എന്നിവയുടെ ഒരു ദിവസം ആസ്വദിക്കൂ.
ഭാഗ്യ സംഖ്യ: 9
ഭാഗ്യ നിറം: ചുവപ്പ്
മകരം രാശി ( Capricorn Zodiac Sign)
മകരം രാശിക്കാർക്ക് ഇന്ന് അവരുടെ തൊഴിൽ മേഖലയിൽ കഠിനാധ്വാനംആവശ്യമാണ്. ഇന്‍ നേട്ടം നല്‍കും, പുതിയ അവസരങ്ങൾ കാത്തിരിക്കുന്നു! നിങ്ങളുടെ ടീമിനെ ആത്മവിശ്വാസത്തോടെ നയിക്കുക. വസ്തുവകകൾ വാങ്ങുന്നതിനുള്ള മികച്ച ദിവസമാണിത്, ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി മാന്യമായ പെരുമാറ്റം നിലനിര്‍ത്തുക, സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്.
ഭാഗ്യ സംഖ്യ: 9
ഭാഗ്യ നിറം: നീല
കുംഭം രാശി ( Aquarius Zodiac Sign)
പുതിയ തുടക്കത്തിന്റെ ദിവസം, പ്രിയപ്പെട്ടവരിൽ നിന്ന് സന്തോഷ വാർത്തകൾ പ്രതീക്ഷിക്കുക കുംഭം രാശിക്കാർ ഇന്ന് പണം ശ്രദ്ധയോടെ ചിലവഴിക്കുക, അമിത ആത്മവിശ്വാസം കുറയ്ക്കുക, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങളുടെ കഴിവുകളെക്കുറിച്ച് യാഥാർത്ഥ്യ ബോധമുള്ളവരായിരിക്കുക.
ഭാഗ്യ സംഖ്യ: 3
ഭാഗ്യ നിറം: നീല
മീനം രാശി ( Pisces Zodiac Sign)
മീനം രാശിക്കാർ ഇന്ന് നല്ല ദിവസം, ആവേശകരമായ പ്രോജക്റ്റുകൾ കാത്തിരിക്കുന്നു ! വ്യാപാരികള്‍ നിയമപരമായ പ്രശ്നങ്ങളിൽ ജാഗ്രത പാലിക്കുകയും നടപടിക്രമങ്ങൾ കൃത്യമായി പാലിക്കുകയും ചെയ്യുക. നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുക. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധിക്കുക, ഇതോടൊപ്പം, നിങ്ങളുടെ ഭക്ഷണ ശീലങ്ങളും ശ്രദ്ധിക്കുക. ജോലിസ്ഥലത്ത് നിങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കുക.
ഭാഗ്യ സംഖ്യ: 7
ഭാഗ്യ നിറം: കടും ചുവപ്പ്
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.