Astrology Tips for Tuesday: ചൊവ്വാഴ്ച അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങുന്നത് കഷ്ടകാലം വരുത്തിവയ്ക്കും

Astrology Tips for Tuesday:  നിങ്ങൾ കടബാധ്യതയിലാണെങ്കിൽ, കടത്തില്‍നിന്നും മുക്തി നേടുന്നതിനൊപ്പം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കാം. ഒപ്പം ചില പ്രത്യേക പൂജാ നടപടികള്‍ സ്വീകരിയ്ക്കുന്നത് ഇരട്ടി ഫലങ്ങള്‍ നല്‍കും.  

Written by - Zee Malayalam News Desk | Last Updated : Sep 19, 2023, 11:39 AM IST
  • ജീവിത പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ ചൊവ്വാഴ്ച ദിവസം ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും.
Astrology Tips for Tuesday: ചൊവ്വാഴ്ച അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങുന്നത് കഷ്ടകാലം വരുത്തിവയ്ക്കും

Astrology Tips for Tuesday: ഹൈന്ദവ വിശ്വാസമനുസരിച്ച്, ചൊവ്വാഴ്ച ദിവസം രാമഭക്തനായ ഹനുമാനെയാണ് ആരാധിക്കുന്നത്. ഹനുമാൻ പ്രസാദിച്ചാൽ ഭക്തര്‍ക്ക്‌ ഇരട്ടി നേട്ടമാണ് ലഭിക്കുക. അതായത്, ഹനുമാനൊപ്പം ശ്രീരാമന്‍റെ അനുഗ്രഹം കൂടി ഭക്തർക്ക്  ലഭിക്കുമെന്നാണ് വിശ്വാസം. 

Also Read:  Women Reservation Bill: വനിതാ സംവരണ ബില്‍ കോണ്‍ഗ്രസിന്‍റെ ആശയം, ബില്ലിനെക്കുറിച്ച് സോണിയ ഗാന്ധി 

നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഏറെയാണ് എങ്കിൽ ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കാം.  നിങ്ങൾ കടബാധ്യതയിലാണെങ്കിൽ, കടത്തില്‍നിന്നും മുക്തി നേടുന്നതിനൊപ്പം ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ലഭിക്കാൻ ചൊവ്വാഴ്ച ഹനുമാനെ ആരാധിക്കാം. ഒപ്പം ചില പ്രത്യേക പൂജാ നടപടികള്‍ സ്വീകരിയ്ക്കുന്നത് ഇരട്ടി ഫലങ്ങള്‍ നല്‍കും.  

Also Read:  Lucky Things: ഈ 5 വസ്തുക്കള്‍ പണത്തെ ആകര്‍ഷിക്കും, വീട്ടില്‍ സൂക്ഷിച്ചാൽ ഭാഗ്യം എന്നുമൊപ്പം

ചൊവ്വാഴ്ച ദിവസം ഹനുമാനെ പൂജിക്കുന്നതിലൂടെ നിങ്ങളുടെ ജീവിതത്തിലെ കഷ്ടതകൾക്ക് ശമനം ഉണ്ടാകും. ജീവിത  പ്രതിസന്ധികളിൽ നിന്ന് മോചനം നേടാൻ  ചൊവ്വാഴ്ച ദിവസം  ഭക്തിയോടെ ഹനുമാനെ ആരാധിക്കുക, ഹനുമാൻ നിങ്ങളുടെ എല്ലാ കഷ്ടപ്പാടുകളും നീക്കും. 

എന്നാല്‍, ചൊവ്വാഴ്ച ദിവസം ഹനുമാനെ ആരാധിക്കുന്നതിനൊപ്പം ചില പ്രത്യേക കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. അതായത്, ചൊവ്വാഴ്ച ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അതായത്, ഈ ദിവസം മുടിയും നഖവും വെട്ടുന്നത് ഒഴിവാക്കുക. അതുകൂടാതെ, ചൊവ്വാഴ്ച ചില സാധനങ്ങൾ വാങ്ങുന്നതും ഒഴിവാക്കണം. കാരണം ഇത് നിങ്ങളുടെ ജീവിതത്തില്‍ കഷ്ടകാലം ക്ഷണിച്ചു വരുത്തും.   

ചൊവ്വാഴ്ച വാങ്ങാന്‍ പാടില്ലാത്ത സാധനങ്ങളും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളും അറിയാം... 
 
1.  പാൽ, പാലുകൊണ്ടുള്ള മധുരപലഹാരങ്ങൾ 

പാൽ, പാലുകൊണ്ടുള്ള മധുരപലഹാരങ്ങൾ എന്നിവ ചൊവ്വാഴ്ച വാങ്ങുന്നത് കഴിവതും ഒഴിവാക്കുക. കാരണം, പാല്‍ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം ചൊവ്വയും ചന്ദ്രനും പരസ്പരം ശത്രു ഗ്രഹങ്ങളാണ്. അതുകൊണ്ടാണ് ചൊവ്വാഴ്ച പാലിൽ ഉണ്ടാക്കുന്ന മധുരപലഹാരങ്ങൾ വാങ്ങുകയോ കഴിക്കുകയോ ആർക്കും നൽകുകയോ ചെയ്യരുത് എന്ന് പറയുന്നത്.  

2. ചൊവ്വാഴ്ച  കറുത്ത വസ്ത്രങ്ങൾ വേണ്ട 

ശനിയാഴ്ച പോലെതന്നെ  ചൊവ്വാഴ്ചയും കറുത്ത തുണി വാങ്ങുന്നത് അശുഭകരമാണ്. പലർക്കും ഇതേക്കുറിച്ച് അറിവില്ലെങ്കിലും ചൊവ്വാഴ്ച കറുത്ത വസ്ത്രങ്ങള്‍ വാങ്ങുന്നതും കറുത്ത വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കാം. ഈ ദിവസം, ചുവപ്പ് അല്ലെങ്കിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഏറെ ശുഭമാണ്‌.  
 
3. പുതിയ വീട്, ഭൂമി പൂജ
 
ഹനുമാനൊപ്പം ചൊവ്വാഴ്ചയും മംഗൾ ദേവന് സമർപ്പിച്ചിരിക്കുന്നു. ധൈര്യം, ശക്തി, ഭൂമി എന്നിവയുടെ ഘടകമായി ചൊവ്വയെയാണ് കണക്കാക്കുന്നത്. അതിനാല്‍, ചൊവ്വാഴ്ച ഭൂമി കുഴിക്കുകയോ പുതിയ വീട് വാങ്ങുകയോ ചെയ്യരുത്. ഭൂമി പൂജ നടത്തുന്നതും ഗൃഹനിർമ്മാണം ഈ ദിവസം ആരംഭിക്കുന്നതും ഒട്ടും നല്ലതല്ല. ഇങ്ങനെ ചെയ്യുന്നത് കുടുംബനാഥന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് പറയപ്പെടുന്നത്. 

4. ഗ്ലാസ് സാധനങ്ങള്‍ 
 
ചൊവ്വാഴ്ച ഗ്ലാസ്, ഗ്ലാസ് കൊണ്ടുള്ള സാധനങ്ങള്‍ എന്നിവ വാങ്ങുന്നത് ഒഴിവാക്കണം. കൂടാതെ കണ്ണാടി, പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ തുടങ്ങിയ ഗ്ലാസ് വസ്തുക്കളും വാങ്ങാൻ പാടില്ല. ഇത് ഹനുമാന്‍റെ കോപത്തിന് ഇടയാക്കും. യഥാർത്ഥത്തിൽ, ഹനുമാന്‍ ശക്തിയുടെ പ്രതീകമാണ്. എളുപ്പത്തിൽ പൊട്ടിക്കാവുന്ന ഗ്ലാസുകളോ പ്ലാസ്റ്റിക്കുകളോ ഈ ദിവസം വാങ്ങുകയോ ആർക്കും സമ്മാനിക്കാനോ പാടില്ല. ഇത് ചെയ്യുന്നതിലൂടെ, വ്യക്തിക്ക് പണനഷ്ടം നേരിടേണ്ടിവരും.

4. ഇരുമ്പ്
 
ശനിയാഴ്ച ഇരുമ്പ് വാങ്ങരുതെന്ന് ആളുകൾക്ക് അറിയാം. അതേസമയം ശനിയാഴ്ച പോലെ ചൊവ്വാഴ്ച  ദിവസവും ഇരുമ്പ് വാങ്ങാൻ പാടില്ല. ഇത് ചെയ്യുന്നതിലൂടെ ഹനുമാന്‍റെ കോപം ക്ഷണിച്ചു വരുത്തും. ജ്യോതിഷ പ്രകാരം ചൊവ്വാഴ്ച ഇരുമ്പ് വാങ്ങുന്ന വ്യക്തിക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും.  

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News