ലോകത്തിലെ ശക്തരായ രാജ്യങ്ങൾ പലരും ഇപ്പോൾ യുദ്ധമുഖത്താണ്. റഷ്യ- യുക്രെയിൻ യുദ്ധം, ഇസ്രയേൽ- ഹമാസ് യുദ്ധം എന്നിവയും ഇപ്പോൾ തുടരുകയാണ്. രാജ്യങ്ങളുടെ സൈനിക ശക്തിയും സാമ്പത്തിക, ആണവ ശക്തിയും കൂടിയാണ് യുദ്ധസമയങ്ങളിൽ വെളിവാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് ഗ്ളോബൽ ഫയർപവർ എന്ന വെബ്‌സൈറ്റ്.
ആഗോള പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുന്ന വെബ്‌സൈറ്റാണിത്.പട്ടികയിൽ ഏറ്റവും മുന്നിലുള്ളത് യുഎസാണ്. റഷ്യൻ, ചൈന എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. സൈനിക ശക്തിയിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.ദക്ഷിണ കൊറിയ, യുകെ, ജപ്പാൻ, തുർക്കിയെ, പാകിസ്ഥാൻ, ഇറ്റലി എന്നിവരാണ് ആദ്യ പത്തിലുൾപ്പെടുന്ന മറ്റ് രാജ്യങ്ങൾ.
145 രാജ്യങ്ങളെ വിശകലനം ചെയ്താണ് ഗ്ളോബൽ ഫയർപവർ പട്ടിക തയ്യാറാക്കിയത്. ട്രൂപ്പുകളുടെ എണ്ണം, സൈനിക സാമഗ്രികൾ, സാമ്പത്തിക ദദ്രത, ഭൂമിശാസ്ത്രപരമായ സ്ഥാനം, വിഭവങ്ങളുടെ ലഭ്യത തുടങ്ങിയവ മാനദണ്ഡങ്ങളാക്കിയാണ് രാജ്യങ്ങളെ വിശകലനം ചെയ്തത്.ലോകത്തിലെ ഏറ്റവും കുറവ് സൈനിക ശക്തിയുള്ള രാജ്യങ്ങളിൽ ഒന്നാമത് ഭൂട്ടാനാണ്. മോൽഡോവ, സറിനേം, സൊമാലിയ, ബെനിൻ, ലൈബീരിയ, ബെലിസ്, സീറ ലിയോൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ളിക്, ഐസ്‌ലാൻഡ് എന്നിവയാണ് പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.