ശാസ്ത്രം എത്ര പുരോഗമിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങളിൽ നമ്മൾ എപ്പോഴും ഉത്തരമില്ലാത്തവരാണ്. പ്രത്യേകിച്ച് പ്രകൃതിയുടെ പ്രതിഭാസങ്ങൾ കൂടിയാവമ്പോൾ സ്വഭാവികമായും നമ്മൾ എല്ലാവരും ഒന്ന് കുഴങ്ങി പോകും. അത്തരത്തിൽ നമ്മളെ കുഴപ്പത്തിലാക്കിയ അല്ലെങ്കിൽ കുഴക്കിയം സംഭവങ്ങളിൽ ഒന്നാണ് ചൈനയിൽ നടന്നത്.
പെട്ടെന്ന് ഒരു ദിവസം ബെയ്ജിംഗിൽ പുഴുക്കളുടെ ഒരു മഴയാണ് പെയ്തത്. പ്രാണികളും ഇക്കൂട്ടത്തിലുണ്ടായിരുന്നു എന്ന് ചില മാധ്യമങ്ങൾ പറയുന്നു മഴ പെയ്ത് തോർന്ന നഗരത്തിൻറെ തെരുവുകളിൽ പലയിടത്തും വാഹനങ്ങളിലും കടകളിലും നിരത്തുകളിലുമെല്ലാം പുഴുക്കളുടെ കൂട്ടം കൂടി പ്രത്യേക്ഷപ്പെട്ടതോടെ ജനങ്ങൾക്കും ഭയമായെന്നും ചൈനീസ് മാധ്യമങ്ങൾ പറയുന്നു.
Se confirma el suceso con fecha modificada. Caen lombrices en #China. (28.02.2023). #Rain #Worms #zabedrosky #Phenomenon pic.twitter.com/TBr3aQfAtA
— Alerta Climáticaᵘᶠᵒ (@deZabedrosky) March 2, 2023
പുറത്തിറങ്ങുന്നുവർ നിർബന്ധമായും കുടകൾ കൂടെ കൊണ്ടുപോകാൻ മറക്കരുതെന്ന് ചില ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.പുറത്തുവരുന്ന ചിത്രങ്ങളിലും വീഡിയോകളിലും പ്രാണികളെ ഒഴിവാക്കാനായി കുടയുമായി നിൽക്കുന്നവരെയാണ് കാണുന്നത്.
എന്താണ് യഥാർത്ഥ സംഭവം
ഇത് പുഴുക്കളും പ്രാണികളുമല്ല മറിച്ച് ചൈനയിൽ കാണപ്പെടുന്ന പോപ്ലർ പൂക്കളാണ് ഇവയെന്ന് ചിലർ പറയുന്നു. ഈ സമയത്താണ് മരങ്ങളിൽ പൂക്കളും വിത്തുകളും നിറയുന്നത്. അതിന്റെ പൂക്കൾ വീഴുമ്പോൾ അവ പുഴുക്കളെ പോലെ കാണപ്പെടും എന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതിൽ അസ്വഭാവികത ഒന്നുമില്ലെന്നാണ് മറ്റൊരു കൂട്ടർ പറയുന്നത്. ഇത്തരത്തിലുള്ള വിചിത്ര മഴകൾ പലയിടത്തും ഇതിന് മുൻപും സംഭവിച്ചിട്ടുണ്ടെന്നാണ് ഇവർ പറയുന്നത്. എന്നാൽ അധികൃതർ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങൾ നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...