Viral Video : ഇരയാണെന്ന് കരുതി സ്വന്തം വാലിൽ കടിച്ച് പെരുമ്പാമ്പ്; പിന്നീട് നടന്നത്… വീഡിയോ

Python Viral Video : മറ്റേതോ ജീവിയാണെന്ന് കരുതി പെരുമ്പാമ്പ് സ്വന്തം വാലിൽ കടിക്കുന്നതാണ് വീഡിയോ

Written by - Zee Malayalam News Desk | Last Updated : Mar 5, 2023, 09:31 PM IST
  • പെരുമ്പാമ്പ് സ്വന്തം വാലിൽ കടിക്കുകയാണ്
  • സാധാരണ പെരുമ്പാമ്പുകൾ പാമ്പുകളെ ഭക്ഷിക്കാറില്ല
  • സക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം
Viral Video : ഇരയാണെന്ന് കരുതി സ്വന്തം വാലിൽ കടിച്ച് പെരുമ്പാമ്പ്; പിന്നീട് നടന്നത്… വീഡിയോ

പാമ്പുകൾ പാമ്പിനെ തന്നെ ഭക്ഷിക്കാറുണ്ട്. അങ്ങനെ എല്ലാ പാമ്പുകൾ അല്ല, പാമ്പ് ഇനത്തിൽ രാജാവെന്ന് വിശേഷിപ്പിക്കുന്ന രാജവെമ്പാലയാണ് സ്വന്തം വംശത്തിലുള്ള ജീവികളെ പോലും ഭക്ഷിക്കാറുള്ളത്. അതിപ്പോൾ ചെറിയ നീർക്കോലി എന്നിങ്ങിനെ ഇല്ല തന്നെക്കാളും വലുപ്പമുള്ള പെരുമ്പാമ്പിനെ വരെ രാജവെമ്പാല ഭക്ഷിക്കാറുണ്ട്. എന്നാൽ പാമ്പ് സ്വയം ഭക്ഷ്യമാകാറുണ്ടോ?  അതായത് സ്വന്തം ശരീരം ഭക്ഷിക്കുമോ എന്ന്? അതിപ്പോൾ സംശയം ആയിരിക്കും. ആ സംശയം ഒന്നും കൂടി വലുതാക്കുന്ന തലത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത്. സ്വയം ഭക്ഷണമാകാൻ ശ്രമിക്കുന്ന ഒരു പാമ്പ്.

സ്വന്തം വാലിൽ കടിക്കുന്ന പെരുമ്പിന്റേതാണ് വീഡിയോ. പാമ്പ് ആദ്യം സ്വന്തം വാലിൽ കടിക്കുകയും പിന്നീട് സ്വന്തം ശരീരത്തിലെ മറ്റൊരു ഭാഗത്തും കടിക്കാൻ ശ്രമിക്കുന്നത് വീഡിയോ കാണാൻ സാധിക്കുന്നതാണ്. ഒരു വാഹനത്തിന്റെ ഇടയിൽ നിൽക്കുകയാണ്. തുടർന്ന് സ്വന്തം ആക്രമണത്തിൽ പാമ്പ് നിലത്ത് പതിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്.

ALSO READ : Viral Video : പൂച്ചയോടാ പാമ്പിന്റെ കളി; കിട്ടി ഒരെണ്ണം! വീഡിയോ

സത്യത്തിൽ മറ്റേതോ ഇരയാണെന്ന് തെറ്റിധരിച്ചാണ് പെരുമ്പാമ്പ് സ്വന്തം വാലിൽ കടിക്കുന്നത്. സ്വന്തം ശരീരം അനങ്ങുന്നത് മറ്റേതോ ജീവിയാണെന്ന് പാമ്പ് തെറ്റായി മനസ്സിലാക്കി കാണും. അതിനെ ആക്രമിക്കുന്നാതാണ്. പക്ഷെ കടിയേൽക്കുന്നതോ സ്വന്തം ശരീരത്തിൽ, സാധാരണ പെരുമ്പാമ്പുകൾ പാമ്പുകളെ ഭക്ഷിക്കാർ ഇല്ല. മറ്റ് ജീവികളെ ഞെരുക്കി കൊന്നാണ് പെരുമ്പാമ്പ് ഇരയെ ഭക്ഷിക്കാറുള്ളത്. വീഡിയോ കാണാം: 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vidas no Pantanal (@vidasnopantanal)

വിദാസ് നോ പന്റന്നാൽ (Vidas no Pantanal) എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ 84.2 മില്യൺ പേർ ഈ വീഡിയോ കണ്ടു കഴിഞ്ഞു. തമാശ രൂപേണയുള്ള നിരവധി കമന്റുകൾ വീഡിയോയ്ക്ക് താഴെയായി രേഖപ്പെടുത്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News