ന്യൂഡൽഹി: പൂച്ചകളും നായ്ക്കളും തമ്മിലുള്ള നിമിഷങ്ങൾ കാണാൻ വളരെ കൗതുകകരമാണ്. ഇത്തരത്തിൽ ഒറ്റ വീഡിയോ കണ്ടാൽ ആളുകളുടെ മാനസികാവസ്ഥ തന്നെ പോസിറ്റീവാകും. ഇത്തരത്തിൽ ട്വിറ്ററിൽ പ്രചരിച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ട്രെൻഡ്.വീഡിയോയിൽ ഒരു നായയും പൂച്ചയും പരസ്പരം കെട്ടിപ്പിടിക്കുന്നതാണ് കാണുന്നത്.
ഉറങ്ങുന്ന നായ്ക്കുട്ടിയെ പൂച്ചക്കുട്ടിയുടെ മേൽ കൊണ്ട് ചെന്ന് കിടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. നായക്കുട്ടിയെ കിടത്തിയതോടെ പൂച്ചക്കുണ്ടായ എക്സ്പ്രഷനാണ് ഏറ്റവും രസകരം. 13 മില്യൺ പേരാണ് വീഡിയോ ട്വിറ്ററിൽ കണ്ടത്.ഈ രണ്ട് മൃഗങ്ങൾ തമ്മിലുള്ള അതിമനോഹരമായ ബന്ധം പലരെയും വിസ്മയിപ്പിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് വീഡിയോ കണ്ട് ഒരാൾ കമൻറിട്ടു.
Also Read: കാമുകിയുമായി ഷോപ്പിംഗ് നടത്തുകയായിരുന്ന ഭർത്താവിനെ പഞ്ഞിക്കിട്ട് ഭാര്യ..! വീഡിയോ വൈറൽ
It seems…..
Fairy Emerald pic.twitter.com/oX2p360ADt
— Gabriele Corno (@Gabriele_Corno) October 14, 2022
154k-ലധികം ലൈക്കുകളാണ് വീഡിയോക്ക് ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്തത്."ദൈവമേ!!! അത് എത്ര മനോഹരവും സ്നേഹവുമാണ്-മറ്റൊരാൾ കമൻറിട്ടു. വീഡിയോ അധികം താമസിക്കാതെ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...