Shinzo Abe state funeral: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്കിയോല്‍ എത്തി. വിമാനം ലാൻഡ് ചെയ്ത അവസരത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ ടോക്കിയോയിലെത്തിയതായി ട്വീറ്റ് ചെയ്തിരുന്നു.
ചൊവ്വാഴ്ച നടക്കുന്ന മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്കാര ചടങ്ങിൽ മോദിയെ കൂടാതെ നിരവധി ലോക നേതാക്കൾ പങ്കെടുക്കും. 20 ലധികം രാഷ്ട്രത്തലവന്മാരും നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Also Read: കേരളം പിടിക്കാൻ കർമ്മ പദ്ധതി; 6 മണ്ഡലങ്ങൾ ലക്ഷ്യമിട്ട് ബിജെപി
ടോക്കിയോയിൽ എത്തിയ പ്രധാനമന്ത്രി മോദി ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചർച്ച നടത്തുകയും തന്‍റെ സുഹൃത്ത് ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഈ ദുഃഖസമയത്താണ് നാം കണ്ടുമുട്ടുന്നതെന്ന് കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോൾ, ഷിൻസോ ആബെയുമായി ഏറെ നേരം സാരിച്ചിരുന്നു. തിരികെ പോയതിനുശേഷം ഇത്തരം വാർത്തകൾ കേൾക്കേണ്ടി വരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. ഇന്ത്യയുടെയും ജപ്പാന്‍റെയും സൗഹൃദം ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-ജപ്പാൻ ബന്ധം കൂടുതൽ ദൃഢമാകുമെന്നും ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ഇരു രാജ്യങ്ങള്‍ക്കും ശരിയായ പങ്ക് വഹിക്കാൻ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Prime Minister Narendra Modi and Japanese Prime Minister Fumio Kishida hold a bilateral meeting in Tokyo
(Source: DD) pic.twitter.com/DGIv4RaDNy
— ANI (@ANI) September 27, 2022
ജപ്പാനില്‍ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ഷിൻസോ ആബെ കഴിഞ്ഞ ജൂലൈ 8 നാണ് വെടിയേറ്റ് മരിയ്ക്കുന്നത്. രാജ്യത്തിന്‍റെ പടിഞ്ഞാറൻ മേഖലയിൽ തിരഞ്ഞെടുപ്പ് പരിപാടിക്കിടെയാണ് ഒരു അക്രമി അദ്ദേഹത്തെ വെടി വച്ചത്.
ജാപ്പനീസ് പ്രധാനമന്ത്രി കിഷിദ ഈ വർഷം മാർച്ചിൽ ഇന്ത്യ സന്ദർശിച്ചിരുന്നു, മേയിൽ ക്വാഡ് യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ജപ്പാനില്‍ എത്തിയിരുന്നു.
ഇന്ത്യയും ജപ്പാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരിക്കുകയാണെന്നും വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ഊർജം, അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക വികസനം, മാനവവിഭവശേഷി എന്നിവയിൽ ഇരു രാജ്യങ്ങൾക്കും ശക്തമായ താൽപ്പര്യമുണ്ടെന്നും പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഈ സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദിയും ജപ്പാൻ പ്രധാനമന്ത്രിയും തമ്മിൽ ഹ്രസ്വമായ ഉഭയകക്ഷി കൂടിക്കാഴ്ച്ച നടത്തുമെന്നും അതിൽ ഇരുരാജ്യങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...